Theft | വീട് കുത്തിത്തുറന്ന് സ്വര്‍ണാഭരണങ്ങളെന്ന് കരുതി കൊണ്ടുപോയത് മുക്കുപണ്ടം; മോഷ്ടാവ് ഇളിഭ്യനായി!
Apr 12, 2023, 21:42 IST
അമ്പലത്തറ: (www.kasargodvartha.com) വീട് കുത്തിത്തുറന്ന് സ്വര്‍ണാഭരണങ്ങളെന്ന് കരുതി മുക്കുപണ്ടം കൊണ്ടുപോയ മോഷ്ടാവ് ഇളിഭ്യനായി. ഇരിയ തട്ടുമ്മല്‍ കൊടവടുക്കത്തെ എം ഗംഗാധരന്റെ വീട്ടിലാണ് കവര്‍ച നടന്നത്. വീട്ടുകാര്‍ വീടുപൂട്ടി തെയ്യം കാണാന്‍ പോയ സമയത്തായിരുന്നു മോഷണം. വീട്ടുകാര്‍ തിരിച്ചെത്തിയപ്പോഴാണ് കവര്‍ചാ വിവരം അറിഞ്ഞത്.
കിടപ്പുമുറിയില്‍ സൂക്ഷിച്ച മുക്കുപണ്ടമാണ് മോഷ്ടാവ് കൊണ്ടുപോയത്. ഇതുകൂടാതെ വീട്ടുമുറ്റത്ത് കൂട്ടിയിട്ട അഞ്ച് ചാക്ക് അടക്കയും വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന 2800 രൂപയും നഷ്ടപ്പെട്ടതൊഴിച്ചാല്‍ മോഷ്ടാവിന് മറ്റൊന്നും കൈക്കലാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഗംഗാധരന്റെ പരാതിയില്‍ അമ്പലത്തറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായാണ് വിവരം.

Keywords: Theft-News, Police-Investigation-News, Kerala News, Kasaragod News, Malayalam News, Crime News, Robbery News, Theft in locked house.
< !- START disable copy paste -->