city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Dalit Woman | മാൽപെയിലെ ദുരനുഭവം: ലക്കിബായ് മടങ്ങുന്നു

Photo: Arranged

● മീൻ മോഷ്ടിച്ചെന്നാരോപിച്ച് ലക്കിബായിയെ മരത്തിൽ കെട്ടിയിട്ട് ആക്രമിച്ചിരുന്നു.
● ‘ഞാൻ ഇവിടെ തുടരുന്ന കാലത്തോളം അശാന്തി തിരയടിക്കും’ ലക്കിബായ് പറയുന്നു.
● സംഭവവുമായി ബന്ധപ്പെട്ട് 6 പേരെ പോലീസ് അറസ്റ്റ് ചെതിട്ടുണ്ട്.
● അശ്രദ്ധ കാണിച്ച രണ്ട് ബീറ്റ് പോലീസ് കോൺസ്റ്റബിൾമാർക്കെതിരെ സസ്‌പെൻഷൻ നടപടിയുമുണ്ടായി.
● ഏഴ് വർഷം ഉപജീവനത്തിനായി കഴിഞ്ഞ മാൽപെ തുറമുഖം ഉപേക്ഷിച്ചാണ് ലക്കിബായ് മടങ്ങുന്നത്.

മംഗളൂരു: (Kasargodvartha) ഏഴ് വർഷം ഉപജീവനത്തിനായി കഴിഞ്ഞ മാൽപെ തുറമുഖം ഉപേക്ഷിച്ച് ദലിത് വനിത ലക്കിബായ് വിജയപുരത്തേക്ക് മടങ്ങുന്നു. മീൻ മോഷ്ടിച്ചെന്നാരോപിച്ച് മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചപ്പോൾ, ദേഹത്തേക്കാൾ നൊന്തത് നെഞ്ചകമാണെന്ന് ലക്കിബായ് പറയുന്നു. സ്വന്തമെന്ന് കരുതിയവർ വളഞ്ഞു നിന്ന് ചിരിക്കുകയും, ഒപ്പം നിൽക്കുമെന്ന് പ്രതീക്ഷിച്ചവർ അസഭ്യം ചൊരിഞ്ഞ് ആക്രോശിക്കുകയും ചെയ്ത ഈ കടപ്പുറം ഇനി എന്നും പേടിപ്പെടുത്തുന്ന ഓർമ്മയാകും.


‘ഞാൻ ഇവിടെ തുടരുന്ന കാലത്തോളം അശാന്തി തിരയടിക്കും. ഞാൻ ഒരു കള്ളിയല്ല. ഈ കടപ്പുറം ഇനി അത് വിശ്വസിക്കില്ല. ആരോടും പരിഭവമില്ലാതെയാണ് മടക്കം. പരാതി നൽകേണ്ടെന്ന് സംഭവം നടന്നതിന് പിന്നാലെ ധാരണയിലെത്തിയിരുന്നു. വലിയ ചർച്ചയായതോടെ പൊലീസ് നിർബന്ധിച്ച് പരാതി എഴുതി വാങ്ങിയതാണ്. നടപടികൾ പലർക്കും ബുദ്ധിമുട്ടായി. കേസ് അന്വേഷണം തുടരുന്നിടത്തോളം അങ്ങനെ പ്രയാസപ്പെടുന്നവർ കൂടിയേക്കും. അവർക്കും എനിക്കും ഇവിടെ മനഃസമാധാനത്തോടെ കഴിയാനാവില്ല’ - ലക്കിബായ് മാധ്യമങ്ങളോട് പറഞ്ഞു.


കഴിഞ്ഞ ചൊവ്വാഴ്ചയാണ് മീൻ മോഷണം ആരോപിച്ച് ലക്കിബായിയെ മരത്തിൽ കെട്ടിയിട്ട് ആക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ലീല, പാർവതി, ലക്ഷ്മിഭായി, സുന്ദർ, ശിൽപ, പ്രായപൂർത്തിയാകാത്ത പ്രദേശവാസി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അശ്രദ്ധ കാണിച്ച രണ്ട് ബീറ്റ് പൊലീസ് കോൺസ്റ്റബിൾമാർക്കെതിരെ സസ്‌പെൻഷൻ നടപടിയുമുണ്ടായി.

ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക. 

 

Dalit woman Lakki Bai is returning to Vijayapura, leaving Malpe port where she lived for seven years for livelihood, following a harrowing experience of being tied to a tree and assaulted for alleged fish theft. She expressed her deep emotional pain and the hostile environment, stating that her continued presence would only bring unrest. Despite initially not wanting to file a complaint, she eventually did so under police pressure.

#MalpeIncident #DalitHarassment #LakkiBai #SocialJustice #KarnatakaNews #HumanRights

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia
News Hub