city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Violence | 'കാവില്‍ കളിക്കാന്‍ നിന്നാല്‍ ഒറ്റയെണ്ണം തലശേരി സ്റ്റേഷനില്‍ കാണില്ല'; ക്ഷേത്രോത്സവത്തിനിടെ പൊലീസുകാരെ മര്‍ദിച്ചതായി പരാതി; 7 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

Photo: Arranged

● തലശ്ശേരിയിൽ ക്ഷേത്രോത്സവത്തിനിടെ 
പൊലീസുകാരെ മർദിച്ചതായി പരാതി.
● ഏഴ് സിപിഎം പ്രവർത്തകർക്കെതിരെ കേസ്.
● നാല് പൊലീസുകാർക്ക് പരുക്കേറ്റു.
● സിപിഎം-ബിജെപി സംഘർഷം തടയുന്നതിനിടെയാണ് പൊലീസിന് മർദനമേറ്റത്.

കണ്ണൂര്‍: (KasargodVartha) തലശ്ശേരിയില്‍ ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘര്‍ഷം ശാന്തമാക്കാനെത്തിയ എസ്‌ഐ ഉള്‍പ്പെടെയുള്ള പൊലീസുകാരെ കയ്യേറ്റം ചെയ്തുവെന്ന പരാതിയില്‍ ഏഴ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. വ്യാഴാഴ്ച പുലര്‍ച്ചെ ഒരുമണിക്ക് തലശ്ശേരി മണോളിക്കാവ് ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പൊലീസിനെ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.

കേരളം ഭരിക്കുന്നത് തങ്ങളാണെന്ന് പൊലീസുകാരെ ഭീഷണിപ്പെടുത്തിയെന്നും കാവില്‍ കളിക്കാന്‍ നിന്നാല്‍ ഒറ്റയെണ്ണം തലശ്ശേരി സ്റ്റേഷനില്‍ കാണില്ലെന്നും സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയെന്നും എഫ്‌ഐആറില്‍ പറയുന്നു.

സംഭവത്തില്‍ നാല് പൊലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു. സിപിഎം - ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷം തടയുന്നതിനിടെയായിരുന്നു പൊലീസുകാര്‍ക്ക് മര്‍ദനമേറ്റത്. ഇതിനിടെ ബിജെപി പ്രവര്‍ത്തകര്‍ ഇടപ്പെട്ടതും സ്ഥിതിഗതികള്‍ വഷളാക്കി. ഇതോടെ ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകരെ കൂടുതല്‍ പൊലീസ് സേനയെത്തി ബലപ്രയോഗത്തിലൂടെ മാറ്റുകയായിരുന്നു.

ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കുവെക്കുക. കൂടുതൽ പേരിലേക്ക് ഈ വാർത്ത എത്തിക്കുന്നതിനായി ഷെയർ ചെയ്യൂ.

Seven CPM workers have been charged after allegedly assaulting police officers, including an SI, who were trying to quell a clash at a temple festival in Thalassery. Four officers were injured in the incident, which occurred during a confrontation between CPM and BJP workers.

#TempleFestivalClash #PoliceAssault #Thalassery #Kannur #Kerala #PoliticalViolence

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia