തളങ്കര ബഷീര്‍ വധം; 2 പ്രതികള്‍ക്ക് 11 വര്‍ഷം തടവും രണ്ടര ലക്ഷം പിഴയും, മറ്റൊരു പ്രതിക്ക് 7 വര്‍ഷം തടവും രണ്ടര ലക്ഷം പിഴയും
Feb 26, 2018, 13:57 IST
കാസര്‍കോട്: (www.kasargodvartha.com 26.02.2018) തളങ്കര ഖാസിലൈന്‍ ബീഫാത്വിമ മന്‍സിലിലെ അബൂബക്കറിന്റെ മകന്‍ കെ.എ ബഷീറിനെ (22) ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ മൂന്നു പ്രതികളെയും കോടതി ശിക്ഷിച്ചു. തളങ്കര ഖാസിലൈന്‍ റിയാസ് മന്‍സിലില്‍ പി.എ റിയാസ് (28), തളങ്കര വില്ലേജ് ഓഫീസിന് സമീപത്തെ ജാസിര്‍ (23) എന്നിവരെ 11 വര്‍ഷവും ഒരു മാസവും തടവിനും രണ്ടര ലക്ഷം പിഴയടക്കാനും ശിക്ഷിച്ചു.
കേസിലെ മറ്റൊരു പ്രതി തളങ്കര വെസ്റ്റ് ഉബൈദ് മന്‍സിലിലെ പി.എ ബാദുഷ (22)യെ ഏഴ് വര്‍ഷവും ഒരു മാസവും തടവിനും രണ്ടര ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. മൂന്നു പ്രതികളും പിഴയടച്ചില്ലെങ്കിലും ഒന്നര വര്‍ഷം അധിക തടവ് അനുഭവിക്കണം. മൂന്നു പ്രതികള്‍ക്കും മൂന്ന് വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്. ജാസിറിനും റിയാസിനും അതു കൊണ്ട് തന്നെ ഏഴ് വര്‍ഷം തടവ് ശിക്ഷ അനുഭവിച്ചാല്‍ മതിയാകും. ബാദുഷയ്ക്ക് നാലു വര്‍ഷം തടവ് ശിക്ഷ അനുഭവിച്ചാല്‍ മതിയാകും.
കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് (രണ്ട്) സാനു എസ് പണിക്കരാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡീ. പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. അബ്ദുല്‍ സത്താറാണ് ഹാജരായത്. 2012 ഫെബ്രുവരി 23 ന് രാത്രിയാണ് ബഷീറിന് കുത്തേറ്റത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബഷീര്‍ 2012 ഏപ്രില്‍ അഞ്ചിനാണ് മരണപ്പെട്ടത്. തളങ്കര മാലിക് ദീനാര്‍ ഗ്രൗണ്ടില്‍ വെച്ചായിരുന്നു സംഭവം. മോട്ടോര്‍ സൈക്കിളിന്റെ താക്കോല്‍ ആവശ്യപ്പെട്ടപ്പോള്‍ എറിഞ്ഞുകൊടുക്കുന്നതിനിടെ പ്രതികളിലൊരാളുടെ മുഖത്ത് കൊണ്ടതിന്റെ വിരോധത്തില്‍ സോഡാകുപ്പി പൊട്ടിച്ചും കത്തികൊണ്ടും കുത്തിക്കൊലപ്പെടുത്തിയതെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
Related News:
ബഷീര്‍ വധം; പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി; ശിക്ഷ 24ന്
തളങ്കരയിലെ ബഷീറിന്റെ മൃതദേഹം ഖബറടക്കി
തളങ്കരയില്‍ കുത്തേറ്റ യുവാവ് മരിച്ചു
< !- START disable copy paste -->

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Crime, Murder-case, Accuse, Court, Fine, Thalangara Basheer murder; Accused Punished.