തെലുങ്കാനയില്‍ പണം കൊള്ളയടിച്ച സംഘത്തിലെ ഒരാള്‍ കൂടി അറസ്റ്റില്‍; ഇനി കിട്ടാനുള്ളത് രണ്ടു പേരെ, അന്വേഷണം ഊര്‍ജിതം
Mar 2, 2018, 09:54 IST
കാസര്‍കോട്: (www.kasargodvartha.com 02.03.2018) തെലുങ്കാന വിക്‌റാബാദ് മൊമിന്‍പേട്ടില്‍ കാര്‍ തടഞ്ഞ് ഡ്രൈവറെയും സുഹൃത്തിനെയും കണ്ണില്‍ മുളകുപൊടി വിതറി പണം കൊള്ളയടിച്ച കേസില്‍ ഒരു പ്രതി കൂടി അറസ്റ്റിലായി. ചര്‍ളടുക്കയിലെ അബ്ദുല്‍ മുനീറിനെ (29)യാണ് തെലുങ്കാന പോലീസ് അറസ്റ്റു ചെയ്തത്. കേസിലെ മറ്റു പ്രതികളായ ഉളിയത്തടുക്കയിലെ ചാര്‍ളി സത്താര്‍ (26), മായിപ്പാടിയിലെ മുഹമ്മദ് തമീം (26), ചര്‍ളടുക്കയിലെ ഫൈസല്‍ എന്ന മച്ചു(23) എന്നിവരെ പോലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു.
ഫാക്ടറി ഉടമയെ ആക്രമിച്ച് 89 ലക്ഷം രൂപ കവര്‍ന്ന കേസ്; കാസര്‍കോട് രജിസ്‌ട്രേഷനിലുള്ള വാഹനത്തെ പറ്റി അന്വേഷിക്കാന്‍ തെലങ്കാന പോലീസെത്തി
ഇനി രണ്ടു പേരെ കൂടി കിട്ടാനുണ്ടെന്നും ഇവര്‍ക്കു വേണ്ടി അന്വേഷണം ഊര്‍ജതമാക്കിയിരിക്കുകയാണെന്നും പോലീസ് അറിയിച്ചു. 2017 ജൂലൈ 11ന് രാത്രി 11 മണിയോടെയാണ് ചെമ്മനാട്ടെ ഇബ്രാഹിം ഖലീലിനെയും അണങ്കൂര്‍ സ്വദേശിയായ സുഹൃത്ത് അബ്ദുല്‍ സത്താറിനെയും ആക്രമിച്ച് സംഘം രണ്ട് ലക്ഷം രൂപ തട്ടിയെടുത്തത്. എം പി 68 സി 0624 നമ്പര്‍ ടാറ്റ സഫാരി വാഹനത്തില്‍ മധ്യപ്രദേശില്‍ നിന്നും വരുമ്പോഴാണ് തെലുങ്കാനയിലെ വിക്‌റാബാദ് മൊമിന്‍പേട്ടില്‍ വെച്ച് ആക്രമിക്കപ്പെട്ടത്.
തെലുങ്കാനയിലെ അക്രമം നടന്ന സ്ഥലത്തിനടുത്തെത്തിയപ്പോള്‍ ഇബ്രാഹിമിന്റെ സുഹൃത്തും ഫാക്ടറി ഉടമയുമായ എം ഡി ജുനൈദിനോട് ഇരുവരും സംസാരിച്ചിരുന്നു. രാത്രി 9.30 മണിക്ക് സദാശിവപേട്ട ടൗണ്‍ കടന്ന് നാലു കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചു തൊട്ടടുത്തുള്ള ഒരു കെമിക്കല്‍ ഫാക്ടറി കടന്നയുടനെ പിന്നാലെ വെളുത്ത കെ എ 01 രജിസ്‌ട്രേഷനിലുള്ള മാരുതി സ്വിഫ്റ്റ് ഡിസയര്‍ കാറിലെത്തിയ സംഘം ഇബ്രാഹിമിനെയും സത്താറിനെയും അക്രമിക്കുകയായിരുന്നു.
അറസ്റ്റിലായ നാലുപേരെയും കോടതിയില്‍ ഹാജരാക്കിയതിനുശേഷം തെലങ്കാനയിലേക്ക് കൊണ്ടുപോയി.

Related News:
തെലുങ്കാനയില്‍ കാര്‍ തടഞ്ഞ് ഡ്രൈവറുടെയും സുഹൃത്തിന്റെയും കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് പണം കൊള്ളയടിച്ച സംഘത്തിലെ 3 പേര്‍ കാസര്‍കോട്ട് പിടിയില്‍; മുഖ്യസൂത്രധാരനടക്കം 3 പേരെ തിരയുന്നു
തെലുങ്കാനയിലെ പണം തട്ടല്‍ സംഭവത്തില്‍ സര്‍വത്ര ദുരൂഹത; നഷ്ടപ്പെട്ടത് 2 ലക്ഷം രൂപയെന്ന് എഫ് ഐ ആര്‍, വാദിയെ പ്രതിയാക്കാനും തെലുങ്കാന പോലീസിന്റെ ശ്രമം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, arrest, Police, Accuse, Kidnap, cash, Top-Headlines, Crime, Telangana Looting-case; One more arrested
< !- START disable copy paste -->
Keywords: Kasaragod, Kerala, news, arrest, Police, Accuse, Kidnap, cash, Top-Headlines, Crime, Telangana Looting-case; One more arrested