city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അധ്യാപികയുടെ പണവും ലാപ്ടോപും കവര്‍ന്നു; പ്രതിയായ യുവാവ് അറസ്റ്റില്‍

പരപ്പ: (www.kasargodvartha.com 07.02.2018) ക്വാര്‍ട്ടേഴ്സില്‍ തനിച്ച് താമസിക്കുന്ന അധ്യാപികയുടെ പണവും ലാപ്ടോപ്പും മൊബൈല്‍ഫോണും അടങ്ങിയ ബാഗ് പട്ടാപ്പകല്‍  കവര്‍ന്ന കേസില്‍ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പരപ്പ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപിക ഇരിട്ടി സ്വദേശിനി മിനിയുടെ പണമടങ്ങിയ ബാഗ് കവര്‍ച്ച ചെയ്ത പരപ്പ പന്നിയെറിഞ്ഞകൊല്ലിയിലെ ബേബികുര്യ(28)നെയാണ് വെളളരിക്കുണ്ട് അഡീ. എസ്ഐ ബെന്നിയും സംഘവും അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച  വൈകുന്നേരമാണ് സംഭവം. പരപ്പ സിന്‍ഡിക്കേറ്റ് ബാങ്കിലെ എടിഎമ്മില്‍ നിന്നും പതിനായിരം രൂപ പിന്‍വലിച്ച ശേഷം പരപ്പ ബിരിക്കുളം റോഡിലെ ക്വാര്‍ട്ടേഴ്സില്‍ എത്തിയ മിനി ബാഗ് മുറിയില്‍ വെച്ച ശേഷം ബാത്റൂമില്‍ കയറിയപ്പോഴാണ് മോഷ്ടാവ് അകത്തു കടന്ന് പണവും മൊബൈലും ലാപ്ടോപ്പും ഉള്‍പ്പെടെ വിലപ്പെട്ട രേഖകളടങ്ങിയ ബാഗ് മോഷ്ടിച്ച് കടന്നത്. ഉടന്‍ തന്നെ വെള്ളരിക്കുണ്ട് പോലീസില്‍ വിവരമറിയിച്ചു. പോലീസെത്തി എടിഎമ്മിലെ മൊബൈല്‍ ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ചുവന്ന ഷര്‍ട്ട് ധരിച്ച യുവാവ് അധ്യാപികയെ പിന്‍തുടരുന്ന ദൃശ്യങ്ങള്‍ ലഭിച്ചു.

തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ പോലീസ് നാടടച്ച് അരിച്ചുപെറുക്കി പരിശോധന നടത്തി. റോഡരികിലെയും ടൗണിലെയും മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചപ്പോള്‍ ബാങ്കിലെ എടിഎമ്മില്‍ പതിഞ്ഞ ചുവന്ന ഷര്‍ട്ട് ധരിച്ച യുവാവിന്റെ ദൃശ്യം വെള്ളരിക്കുണ്ടിലെ ബീവറേജില്‍ ക്യൂ നില്‍ക്കുന്നതായി സമീപത്തെ സിസിടിവിയിലും കണ്ടെത്തി. ഒടുവില്‍ രാത്രിയോടെ പരപ്പ കാരാട്ടെ ഉത്സവ പറമ്പില്‍ നിന്നുമാണ് ബേബി കുര്യനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ബേബിയെ ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ്  ചെയ്തു.
അധ്യാപികയുടെ പണവും ലാപ്ടോപും കവര്‍ന്നു; പ്രതിയായ യുവാവ് അറസ്റ്റില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Parappa, Kerala, News, Robbery, Crime, Police, Arrested, Teacher's Cash and Laptop robbed; Accused arrested.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia