പുസ്തകം എടുക്കാന്‍ വൈകിയതിന് ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ അടിച്ചു പരിക്കേല്‍പിച്ച സംഭവം ഒതുക്കാന്‍ ശ്രമമെന്ന് പരാതി; അധ്യാപികയ്‌ക്കെതിരെ കേസെടുക്കാന്‍ പോലീസ് തയ്യാറായില്ല, വിദ്യാര്‍ത്ഥി സംഘടനകള്‍ സമരത്തിലേക്ക്
Jul 10, 2018, 13:49 IST
മഞ്ചേശ്വരം: (www.kasargodvartha.com 10.07.2018) ക്ലാസില്‍ പുസ്തകം എടുക്കാന്‍ വൈകിയതിന് ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ ക്രൂരമായി ചൂരല്‍ കൊണ്ട് അടിച്ചുപരിക്കേല്‍പിച്ച സംഭവത്തില്‍ കേസെടുക്കാന്‍ മടിച്ച് പോലീസ്. രാഷ്ട്രീയ സ്വാധീനം മൂലമാണ് പോലീസ് കേസെടുക്കാത്തതെന്നാണ് പരാതി. മഞ്ചേശ്വരം ഉപജില്ലയിലെ അട്ടഗോളി എ എല്‍ പി സ്‌കൂളിലെ വിദ്യാര്‍ത്ഥിയെയാണ് അധ്യാപിക മാരകമായി അടിച്ചു പരിക്കേല്‍പിച്ചത്. സംഭവത്തിനെതിരെ പ്രതിഷേധമുയരുകയും എംഎസ്എഫിന്റെ നേതൃത്വത്തില്‍ സ്‌കൂളിന് മുന്നില്‍ കുത്തിയിരിപ്പ് സമരവും നടത്തിയിരുന്നു.
ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയില്‍ നിന്നും മൊഴിയെടുക്കുകയും ഇതുസംബന്ധിച്ച് കേസെടുത്ത് അന്വേഷണം നടത്താന്‍ നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും അധ്യാപികയ്‌ക്കെതിരെ കേസെടുക്കാന്‍ പോലീസ് തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം. കുട്ടിയുടെ കുടുംബവും നിയമ നടപടിയുമായി മുന്നോട്ടു പോകാനാണ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം അധ്യാപികയ്‌ക്കെതിരെ കേസെടുക്കുകയോ നടപടി സ്വീകരിക്കുകയോ ചെയ്യാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാന്‍ എംഎസ്എഫ് ഉള്‍പെടെയുള്ള വിദ്യാര്‍ത്ഥി സംഘടനകളുടെ തീരുമാനം.

Related News:
പുസ്തകം എടുക്കാന്‍ വൈകിയതിന് ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിയെ അധ്യാപിക ചൂരല്‍ കൊണ്ട് പുറം അടിച്ചു പൊളിച്ചു
പുസ്തകം എടുക്കാന്‍ വൈകിയതിന് വിദ്യാര്‍ത്ഥിയെ അടിച്ചു പരിക്കേല്‍പിച്ച സംഭവം; സ്‌കൂളിന് പുറത്ത് കുത്തിയിരിപ്പ് സമരം നടത്തി എംഎസ്എഫ്, അധ്യാപികയ്‌ക്കെതിരെ നടപടിയെടുക്കുമെന്ന് എഇഒ

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Manjeshwaram, Student, Child Line, complaint, Police, case, Assault, Crime, Teacher hit student incident; Case not registered
< !- START disable copy paste -->