ചൂരല്‍ പ്രയോഗം; ഒരു വിദ്യാര്‍ത്ഥി കൂടി ആശുപത്രിയില്‍, മുടിമുറിക്കാത്തതിന് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ നെറ്റിക്കടിച്ച് പരിക്കേല്‍പിച്ചു
Jul 14, 2018, 18:12 IST
ഉപ്പള: (www.kasargodvartha.com 14.07.2018) അധ്യാപകന്റെ ചൂരല്‍ പ്രയോഗത്തില്‍ ഒരു വിദ്യാര്‍ത്ഥി കൂടി ആശുപത്രിയില്‍. മുടിമുറിക്കാത്തതിന് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ നെറ്റിക്കടിച്ച് പരിക്കേല്‍പിച്ചു. ഉപ്പള ബേക്കൂര്‍ സുഭാഷ് നഗറിലെ മൂസ ഹബ്ബയുടെ മകന്‍ ഷിഫാസ് റോഷനെ (13)യാണ് അടിച്ചുപരിക്കേല്‍പിച്ചത്. ഉപ്പളയിലെ സര്‍വ്വോദയ സ്വകാര്യ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഷിഫാസ്.
വെള്ളിയാഴ്ച സ്‌കൂളിലെത്തിയ കുട്ടിയെ മുടി മുറിച്ചു വരാത്തതിന്റെ പേരില്‍ തലമുടി കുത്തിപ്പിടിച്ച് നെറ്റിക്കും ദേഹത്തും അടിച്ചുപരിക്കേല്‍പിക്കുകയായിരുന്നുവെന്നാണ് പരാതി. അടിയേറ്റ് കുട്ടിയുടെ നെറ്റി മുറിഞ്ഞിട്ടുണ്ട്. ഒരാഴ്ച മുമ്പ് മഞ്ചേശ്വരം അട്ടഗോളി എഎല്‍പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപിക പുസ്തകം എടുക്കാന്‍ വൈകിയതിന് ചൂരല്‍ കൊണ്ടടിച്ച് പരിക്കേല്‍പിച്ച സംഭവത്തിന്റെ ചൂടാറുംമുമ്പാണ് മറ്റൊരു കുട്ടിയെ കൂടി അധ്യാപകന്‍ ചൂരല്‍ കൊണ്ട് അടിച്ചു പരിക്കേല്‍പിച്ചത്.
വീട്ടുകാര്‍ പരാതിയുമായി രംഗത്ത് വരുമെന്നറിഞ്ഞതോടെ അധ്യാപകനും സ്‌കൂള്‍ അധികൃതരും ശനിയാഴ്ച രാവിലെ തന്നെ കുട്ടിയുടെ വീട്ടിലെത്തി പരാതി നല്‍കരുതെന്ന് അപേക്ഷിച്ചതായാണ് അറിയുന്നത്. അടിയേറ്റതിനെ തുടര്‍ന്ന് രാത്രി കുട്ടിക്ക് പനിയും പിടിപെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അ റിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, hospital, Student, Assault, Crime, Attack, Teacher, Teacher beaten student; Hospitalized
< !- START disable copy paste -->