Arrested with MDMA | ഓണം സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വേട്ട തുടരുന്നു; എംഡിഎംഎയുമായി നിരവധി കേസിലെ പ്രതി അറസ്റ്റില്‍
Aug 26, 2022, 17:07 IST
നീലേശ്വരം: (www.kasargodvartha.com) ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി മയക്കുമരുന്ന് വേട്ട തുടരുന്നു. കഴിഞ്ഞ ദിവസം 0.4 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ശശിയെയാണ് പിടികൂടിയത്. വിവിധ പൊലീസ്, എക്‌സൈസ് ഓഫീസുകളിലായി 11 ഓളം കേസുകളില്‍ പ്രതിയാണ് ശശി. ഒരാഴ്ച മുമ്പാണ് ഇയാള്‍ ജയിലില്‍ നിന്ന് ഇറങ്ങിയത്. ഇയാളെ ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കും. തുരുത്തിയില്‍ വെച്ചാണ് മയക്കുമരുന്ന് പിടികൂടിയത്.
നീലേശ്വരം എക്‌സൈസ് ഇന്‍സ്പെക്ടര്‍ കലേശന്‍ കെ ആര്‍, പ്രിവന്റീവ് ഓഫിസര്‍മാരായ അനീഷ് കുമാര്‍ എം, ജെയിംസ് എബ്രഹാം കുറിയോ, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ പ്രസാദ് എം എം, സി സന്തോഷ്‌കുമാര്‍ ഡ്രൈവര്‍ മൈക്കിള്‍ ജോസഫ് എന്നിവരടങ്ങിയ സംഘമാണ് മയക്കുമരുന്ന് വേട്ട നടത്തിയത്.

Keywords: Latest-News, Kerala, Kasaragod, Nileshwaram, Top-Headlines, Crime, Arrested, Drugs, Police, Accused, Suspect in several cases caught with MDMA.
< !- START disable copy paste -->