പ്രണയാഭ്യാര്‍ത്ഥന നിരസിച്ചതിനു പുറമെ പ്രിന്‍സിപ്പലിന് പരാതി നല്‍കുമെന്ന് മുന്നറിയിപ്പും നല്കി; ഈ വൈരാഗ്യം യുവാവിനെ കൊലപാതകത്തിന് പ്രേരിപ്പിച്ചു, അക്ഷതയുടെ ശരീരത്തിലുണ്ടായിരുന്നത് ഏഴ് മാരകമുറിവുകള്‍
Feb 21, 2018, 10:53 IST
കാസര്‍കോട്: (www.kasargodvartha.com 21.02.2018) പ്രണയാഭ്യാര്‍ത്ഥന നിരസിച്ച കാസര്‍കോട് സ്വദേശിനിയായ പെണ്‍കുട്ടിയെ കര്‍ണാടക സുള്ള്യയില്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കാറഡുക്ക ശാന്തിനഗറിലെ കരണി രാധാകൃഷ്ണ ഭട്ട്- ദേവകി ദമ്പതികളുടെ മകളും സുള്ള്യ നെഹ്റു മെമ്മോറിയല്‍ കോളേജിലെ രണ്ടാം വര്‍ഷ ബി.എസ്.സി വിദ്യാര്‍ത്ഥിനിയുമായ അക്ഷത (19) യാണ് ചൊവ്വാഴ്ച വൈകുന്നേരം നാലു മണിയോടെ കുത്തേറ്റ് മരിച്ചത്.
കൊലയുമായി ബന്ധപ്പെട്ട് ഇതേ കോളേജിലെ രണ്ടാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായ കാര്‍ത്തിക് (23) പോലീസ് കസ്റ്റഡിയിലാണ്. ക്ലാസ് കഴിഞ്ഞ് ബസ് കയറാനായി കോളജ് റോഡിലൂടെ പ്രധാന റോഡിലേക്ക് നടന്നുവരികയായിരുന്ന അക്ഷതയെ പിറകെ ബൈക്കിലെത്തിയ കാര്‍ത്തിക് തടഞ്ഞുവെക്കുകയും പ്രണയാഭ്യാര്‍ത്ഥന ആവര്‍ത്തിക്കുകയുമായിരുന്നു. ശല്യം തുടര്‍ന്നാല്‍ പ്രിന്‍സിപ്പലിന് പരാതി നല്‍കുമെന്ന് അക്ഷത മുന്നറിയിപ്പ് നല്‍കിയത് കാര്‍ത്തികിനെ പ്രകോപിതനാക്കുകയും പെണ്‍കുട്ടിയുടെ വയറില്‍ കഠാര കൊണ്ട് കുത്തുകയുമായിരുന്നു. ഏഴ് തവണയാണ് പെണ്‍കുട്ടിയെ കാര്‍ത്തിക് തലങ്ങും വിലങ്ങും കുത്തിയത്. അതേസമയം സംഭവസമയത്ത് അവിടെ കൂടിയിരുന്നവര്‍ കാര്‍ത്തികിനെ തടയാന്‍ ശ്രമിച്ചിരുന്നില്ല.
ചിലര്‍ രംഗം മൊബൈല്‍ ഫോണിലും വീഡിയോയിലും പകര്‍ത്തിയിരുന്നു. കോളജ് വിട്ട് വരുമ്പോള്‍ അക്ഷിതക്കൊപ്പം ഒരു പെണ്‍കുട്ടി മാത്രമേ ഉണ്ടായിരുന്നുള്ളൂ. മറ്റു വിദ്യാര്‍ത്ഥികള്‍ ഇവര്‍ക്ക് മുമ്പിലും പിറകിലുമായിരുന്നു. അവിചാരിതമായി നടന്ന സംഭവമായതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. അക്ഷിതയുടെ മൃതദേഹം സുള്ള്യ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അക്ഷതയുടെ മൃതശരീരത്തില്‍ ഏഴ് മാരകമുറിവുകളാണ് കണ്ടെത്തിയത്. പെണ്‍കുട്ടിയെ കുത്തിയ ശേഷം കാര്‍ത്തിക് സ്വന്തം കൈത്തണ്ട മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇതോടെ ആളുകള്‍ കാര്‍ത്തികിനെ തടയുകയും പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു.
Related News:
പ്രണയാഭ്യാര്‍ത്ഥന നിരസിച്ച കാസര്‍കോട് സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയെ സുളള്യയില്‍ യുവാവ് കുത്തിക്കൊലപ്പെടുത്തി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Crime, Murder-case, Police-enquiry, Custody, Police, Suicide-attempt, Sullia Murder; 7 Wounds found in Akshatha's Body.
< !- START disable copy paste -->