കുളത്തില്‍ ചാടി ആത്മഹത്യ ചെയ്ത യുവതിയുടെ മൃതദേഹം ആരുമറിയാതെ പുറത്തെടുത്ത് ഹൃദയാഘാതമാണ് മരണകാരണമെന്ന് പറഞ്ഞ് ദഹിപ്പിച്ചു, ഭര്‍തൃസഹോദരന്‍ അറസ്റ്റില്‍
Nov 11, 2018, 15:32 IST
ഇടുക്കി: (www.kasargodvartha.com 11.11.2018) കുളത്തില്‍ ചാടി ആത്മഹത്യ ചെയ്ത യുവതിയുടെ മൃതദേഹം ആരുമറിയാതെ പുറത്തെടുത്ത് ഹൃദയാഘാതമാണ് മരണകാരണമെന്ന് പറഞ്ഞ് ദഹിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍തൃസഹോദരനെ പോലീസ് അറസ്റ്റു ചെയ്തു. രാജാക്കാട് ബൈസണ്‍വാലിയില്‍ സെല്‍വി (37) യാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ ഭര്‍തൃസഹോദരന്‍ തിരുമകനെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
ഇക്കഴിഞ്ഞ 23ന് രാത്രി കാണാതായ സെല്‍വിയുടെ മൃതദേഹം 24ന് പുലര്‍ച്ചെ കുളത്തില്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍ ഭര്‍ത്താവ് തമിഴ്‌സെല്‍വന്‍ അടക്കമുള്ളവര്‍ സെല്‍വിയുടെ മരണം ഹൃദയാഘാതംമൂലമാണെന്ന് പറഞ്ഞ് ദഹിപ്പിക്കുകയായിരുന്നു. പിന്നീട് മകന്‍ സെല്‍വിയുടെ പിതാവ് അറുമുഖനോട് മൃതദേഹം കുളത്തില്‍ നിന്നാണ് കണ്ടെത്തിയതെന്ന് പറയുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അറുമുഖന്‍ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരുമകനെ അറസ്റ്റു ചെയ്തത്.
തിരുമകന്റെ കൈയില്‍നിന്ന് ഫോണ്‍ കണ്ടെടുത്തു. ഇയാള്‍ ഫോണില്‍ ചിത്രങ്ങള്‍ പകര്‍ത്തിയതടക്കമുള്ള കാര്യങ്ങള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ആത്മഹത്യാപ്രേരണകുറ്റം ചുമത്തിയാണ് തിരുമകനെതിരെ കേസെടുത്തിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Top-Headlines, Deadbody, Crime, Suicide woman's dead body buried; Brother in law arrested
< !- START disable copy paste -->