സുബൈദ വധക്കേസില്‍ മുഴുവന്‍ പ്രതികളേയും തിരിച്ചറിഞ്ഞു; കാര്‍ കസ്റ്റഡിയില്‍, പ്രതികളുടെ അറസ്റ്റ് ഉടന്‍
Feb 1, 2018, 11:58 IST
കാസര്‍കോട്: (www.kasargodvartha.com 01.02.2018) പെരിയ ആയംപാറ ചെക്കിപ്പള്ളത്തെ സുബൈദ (60)യെ കൊലപ്പെടുത്തിയ കേസിലെ മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞതായി അന്വേഷണ സംഘം വ്യക്തമാക്കി. കൊലയുമായി ബന്ധപ്പെട്ട് മൂന്നു പേര്‍ കസ്റ്റഡിയിലാണ്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരുന്നുണ്ട്. പ്രതികള്‍ കുറ്റം സമ്മതിച്ചതായാണ് സൂചന. അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ ദാമോദരന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
കൊലപാതകത്തില്‍ നേരിട്ട് പങ്കില്ലാത്ത ഒരാളെ ചോദ്യം ചെയ്തതോടെയാണ് ഘാതകരെ കുറിച്ചുള്ള വ്യക്തമായ സൂചന പോലീസിന് ലഭിച്ചത്. ബദിയടുക്ക കുഞ്ചാര്‍ സ്വദേശി അടക്കമുള്ളവരാണ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുള്ളത്. ജില്ലാ പോലീസ് ചീഫ് കെ.ജി സൈമണിന്റെ നേതൃത്വത്തിലാണ് ഇവരെ ചോദ്യം ചെയ്തുവരുന്നത്. ഇക്കഴിഞ്ഞ ജനുവരി 18 നാണ് ചെക്കിപ്പള്ളത്ത് തനിച്ചുതാമസിക്കുന്ന സുബൈദയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
കൈകാലുകള്‍ ബന്ധിച്ച നിലയിലാണ് വീട്ടിനകത്ത് മൃതദേഹം കണ്ടെത്തിയത്. രണ്ട് ഗ്ലാസുകളിലായി നാരങ്ങ വെള്ളവും വീട്ടിലുണ്ടായിരുന്നു. ഇതിലൊന്ന് പാതി കുടിച്ച നിലയിലായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഈ ഗ്ലാസുകള്‍ വിദഗ്ദ്ധ പരിശോധനയ്ക്ക് അയക്കുകയും ചെയ്തിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച പ്രത്യേക സ്‌ക്വാഡ് സുബൈദ വധക്കേസില്‍ അന്വേഷണം നടത്തുകയും ഒടുവില്‍ ഘാതകരെ തിരിച്ചറിയുകയുമായിരുന്നു. സുബൈദയുടെ വീടിനു സമീപത്തെ ക്വാര്‍ട്ടേഴ്‌സ് വാടകയ്ക്ക് ചോദിച്ചെത്തിയ സംഘത്തിലുള്ളവരാണ് പിടിയിലായത്. കാറിലാണ് സംഘം എത്തിയത്. സമീപ വാസികളുടെ മൊഴി പ്രകാരം നൂറു കണക്കിന് ഫോണ്‍കോളുകളും എസ് എം എസും പരിശോധിച്ചതോടെയാണ് പ്രതികളെ കുറിച്ച് പോലീസിന് സൂചന ലഭിച്ചത്.
സുബൈദയെ കൊലപ്പെടുത്തി പണവും സ്വര്‍ണവും കവര്‍ന്ന ശേഷം പ്രതികള്‍ ബംഗളൂരുവിലേക്കാണ് പോയതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഘാതകര്‍ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Related News:
സുബൈദ വധം; 5 പേരെ നുണപരിശോധനയ്ക്ക് വിധേയമാക്കാനൊരുങ്ങി പോലീസ്
സുബൈദ വധം; പോലീസ് അന്വേഷണം പുരുഷ അടിവസ്ത്രം കേന്ദ്രീകരിച്ച്
സുബൈദ വധക്കേസില്‍ പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചില്ല; മരണ കാരണം ശ്വാസംമുട്ടിയാണെന്ന് പോലീസ്, മൂന്നംഗ സംഘം കസ്റ്റഡിയില്‍
< !- START disable copy paste -->

സുബൈദയെ കൊല പ്പെടുത്തിയത് ശ്വാസം മുട്ടിച്ച്; തെളിവ് കിട്ടിയതായും പ്രതിയെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്നും ഐജി മഹിപാല്‍ യാദവ് കാസര്‍കോട് വാര്‍ത്തയോട്; കൊലയ്ക്ക് പിന്നില്‍ സുബൈദയെ ശരിക്കും അറിയാവുന്ന ആള്‍, ഉദ്ദേശം കവര്‍ച്ചയല്ലെന്നും സൂചന
സുബൈദയുടെ മരണം നാടിനെ നടുക്കി; ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകള്‍ ആശങ്കയില്‍; കാസര്‍കോട്ട് ഒരു വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് മൂന്ന് സ്ത്രീകള്‍, ഒരു വീട്ടമ്മയെ കൊലപ്പെടുത്താനും ശ്രമം നടന്നു
കാസര്‍കോട് വീണ്ടും നടുങ്ങി; വീട്ടമ്മയെ കൊലപ്പെടുത്തി, സ്വര്‍ണവും പണവും നഷ്ട്ടപ്പെട്ടതായി സംശയം
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Top-Headlines, news, Murder-case, Crime, Custody, Police, Subaida Murder case; Accused identified, arrest very soon.