സുബൈദയെ കൊലപ്പെടുത്തിയത് കുപ്രസിദ്ധ മോഷ്ടാവ് അസീസിന്റെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍സംഘം; കൊല നടത്തിയത് അഞ്ചംഗസംഘം
Feb 1, 2018, 21:10 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 01.02.2018) പെരിയ ആയമ്പാറ ചെക്കിപ്പള്ളത്തെ സുബൈദ(60)യുടെ കൊലപാതകത്തിന് പിന്നില്‍ കുപ്രസിദ്ധ മോഷ്ടാവ് അസീസിന്റെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘമാണെന്ന് വിവരം. കൊലപാതകവുമായി ബന്ധപ്പെട്ട് അസീസും മുന്‍ മോഷ്ടാവ് ഉമ്പുവും പോലീസിന്റെ പിടിയിലാണ്. ഇവരെ കാസര്‍കോട് ഏആര്‍ ക്യാമ്പില്‍വെച്ച് ചോദ്യം ചെയ്തുവരികയാണ്. ഇവരുടെ അറസ്റ്റ് വെള്ളിയാഴ്ച ഉണ്ടായേക്കും. ജില്ലാ പോലീസ് മേധാവി കെ ജി സൈമണിന്റെ നേതൃത്വത്തിലാണ് കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്യുന്നത്.
സുബൈദയെ കൊലപ്പെടുത്തിയ സംഘത്തില്‍ ഉമ്പു ഉള്‍പ്പെടെ അഞ്ചുപേര്‍ ഉണ്ടായിരുന്നതായി പോലീസ് സ്ഥിരീകരിച്ചു. മറ്റു പ്രതികള്‍ക്കായി കാസര്‍കോട് അതിര്‍ത്തി വനത്തില്‍ അന്വേഷണ സംഘവും വിവിധ സ്റ്റേഷനുകളിലെ പോലീസ് സേനയും ഫോറസ്റ്റും അരിച്ചുപെറുക്കുകയാണ്. ഇവര്‍ വനത്തിനകത്ത് തന്നെയുണ്ടെന്നും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
പണവും സ്വര്‍ണവും കവരാനായിരുന്നു അഞ്ചംഗ സംഘം സുബൈദയെ കൊലപ്പെടുത്തിയത്. സുബൈദയുടെ വീടിന് സമീപത്തെ ക്വാര്‍ട്ടേഴ്സ് വാടകക്ക് ചോദിച്ചെത്തിയവരാണ് കൊലയാളി സംഘത്തില്‍പെട്ട നാലുപേര്‍ എന്നാണ് സൂചന. സുബൈദയുടെ വീടുമായി അടുത്ത ബന്ധമുള്ള ഉമ്പുവാണ് സംഭവത്തിലെ സൂത്രധാരനെന്നറിയുന്നു. ഉമ്പുവും നിരവധി മോഷണ കേസുകളില്‍ പ്രതിയാണ്. കവര്‍ച്ചാ സംഘത്തില്‍ പെട്ടവരാണെന്ന് സംശയാക്കുന്ന രണ്ടുപേരെ പാലക്കാട് നിന്നും കസ്റ്റഡിയിലെടുത്ത് കാസര്‍കോട്ടേക്ക് കൊണ്ടുവരുന്നുണ്ട്.
തദ്ദേശവാസികളുടെ മൊഴികളും സമീപപ്രദേശങ്ങളിലെ മൊബൈല്‍ ടവറുകളും കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ പരിശോധനകളുമാണ് പ്രതികളെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചത്. കൊലപാതകം നടത്തി സ്വര്‍ണവും പണവും കവര്‍ന്ന ശേഷം മോഷണ സംഘം ബാങ്കുകളിലേക്ക് കടക്കുകയായിരുന്നു. മറ്റുരണ്ടുപേര്‍ നാട്ടില്‍ തന്നെ തങ്ങിയെന്നാണ് സൂചന. വീട്ടിനകത്തുണ്ടായിരുന്ന നാരങ്ങാവെള്ളം നിറച്ച രണ്ട് ഗ്ലാസുകളില്‍ പതിഞ്ഞ വിരലടയാളങ്ങളും പ്രതികളെ തിരിച്ചറിയാനുള്ള മറ്റൊരു തെളിവായി. കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ ദാമോദരന്റെ നേതൃത്വത്തില്‍ ബേക്കല്‍ സിഐ വിശ്വംഭരന്, ഹൊസ്ദുര്‍ഗ് സിഐ സി കെ സുനില്‍കുമാര്‍, കാസര്‍കോട് സിഐ അബ്ദുര്‍ റഹീം എന്നിവരും ബേക്കല്‍, അമ്പലത്തറ, ഹൊസ്ദുര്‍ഗ് എന്നിവിടങ്ങളിലെ എസ്ഐമാര്‍ക്കും പുറമെ സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ് പി ഹസൈനാര്‍, ക്രൈംബ്രാഞ്ച് കണ്ണൂര്‍ യൂണിറ്റിലെ ഉദ്യോഗസ്ഥര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ എന്നിവരാണ് കേസന്വേഷണത്തിന് നേതൃത്വം കൊടുക്കുന്നത്. പ്രതികളെ മുഴുവന്‍ അറസ്റ്റ് ചെയ്യാന്‍ കഴിയുന്നതോടെ കാസര്‍കോട് പോലീസിന് ഉണ്ടാക്കിയ നാണക്കേടില്‍ അല്പം ആശ്വാസമാകും.
ജനുവരി 19നാണ് തനിച്ച് താമസിക്കുന്ന സുബൈദയെ കൈ കാലുകള്‍ ബന്ധിച്ചു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. കോളിളക്കം സൃഷ്ടിച്ച പുലിയന്നൂരിലെ റിട്ട. അധ്യാപിക ജാനകി വധക്കേസിന് പിന്നാലെ നടന്ന സുബൈദയുടെ കൊലപാതകം ജില്ലയെ നടുക്കിയിരുന്നു. സുബൈദ വധക്കേസിന് തുമ്പ് കണ്ടെത്തുമ്പോള്‍ ദേവകി വധക്കേസ് അന്വേഷണവും പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.
Related News:
സുബൈദ വധക്കേസില്‍ പ്രതികളുടെ അറസ്റ്റ് വെള്ളിയാഴ്ചയുണ്ടാകുമെന്ന് ജില്ലാ പോലീസ് ചീഫ്; പോലീസ് അന്വേഷിക്കുന്ന പ്രതിക്ക് ദേവകി വധക്കേസുമായും ബന്ധം?

സുബൈദ വധക്കേസില്‍ മുഴുവന്‍ പ്രതികളേയും തിരിച്ചറിഞ്ഞു; കാര്‍ കസ്റ്റഡിയില്‍, പ്രതികളുടെ അറസ്റ്റ് ഉടന്‍
സുബൈദ വധം; 5 പേരെ നുണപരിശോധനയ്ക്ക് വിധേയമാക്കാനൊരുങ്ങി പോലീസ്
സുബൈദ വധം; പോലീസ് അന്വേഷണം പുരുഷ അടിവസ്ത്രം കേന്ദ്രീകരിച്ച്
സുബൈദ വധക്കേസില്‍ പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചില്ല; മരണ കാരണം ശ്വാസംമുട്ടിയാണെന്ന് പോലീസ്, മൂന്നംഗ സംഘം കസ്റ്റഡിയില്‍
Keywords: Kasaragod, Kerala, news, Murder-case, Murder, Police, Crime, arrest, Accuse, Subaida murder; Azeez and gang in police custody < !- START disable copy paste -->
സുബൈദ വധം; പോലീസ് അന്വേഷണം പുരുഷ അടിവസ്ത്രം കേന്ദ്രീകരിച്ച്
സുബൈദ വധക്കേസില്‍ പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചില്ല; മരണ കാരണം ശ്വാസംമുട്ടിയാണെന്ന് പോലീസ്, മൂന്നംഗ സംഘം കസ്റ്റഡിയില്‍
സുബൈദയെ കൊല പ്പെടുത്തിയത് ശ്വാസം മുട്ടിച്ച്; തെളിവ് കിട്ടിയതായും പ്രതിയെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്നും ഐജി മഹിപാല്‍ യാദവ് കാസര്‍കോട് വാര്‍ത്തയോട്; കൊലയ്ക്ക് പിന്നില്‍ സുബൈദയെ ശരിക്കും അറിയാവുന്ന ആള്, ഉദ്ദേശം കവര്‍ച്ചയല്ലെന്നും സൂചന
സുബൈദയുടെ മരണം നാടിനെ നടുക്കി; ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകള്‍ ആശങ്കയില്‍; കാസര്‍കോട്ട് ഒരു വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് മൂന്ന് സ്ത്രീകള്‍, ഒരു വീട്ടമ്മയെ കൊലപ്പെടുത്താനും ശ്രമം നടന്നു
കാസര്‍കോട് വീണ്ടും നടുങ്ങി; വീട്ടമ്മയെ കൊലപ്പെടുത്തി, സ്വര്‍ണവും പണവും നഷ്ട്ടപ്പെട്ടതായി സംശയം
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
സുബൈദയുടെ മരണം നാടിനെ നടുക്കി; ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകള്‍ ആശങ്കയില്‍; കാസര്‍കോട്ട് ഒരു വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് മൂന്ന് സ്ത്രീകള്‍, ഒരു വീട്ടമ്മയെ കൊലപ്പെടുത്താനും ശ്രമം നടന്നു
കാസര്‍കോട് വീണ്ടും നടുങ്ങി; വീട്ടമ്മയെ കൊലപ്പെടുത്തി, സ്വര്‍ണവും പണവും നഷ്ട്ടപ്പെട്ടതായി സംശയം
Keywords: Kasaragod, Kerala, news, Murder-case, Murder, Police, Crime, arrest, Accuse, Subaida murder; Azeez and gang in police custody