നാടിനെ നടുക്കി കൊലപാതകം; നിസാരസംഭവം വിദ്യാര്‍ത്ഥിയുടെ ജീവനെടുത്തു, മദ്രസയില്‍ പേപ്പര്‍ കട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ പിടിവലിക്കിടയില്‍ സഹപാഠി കത്രിക നെഞ്ചില്‍ കുത്തിയിറക്കി
Aug 5, 2018, 14:45 IST
കുമ്പള: (www.kasargodvartha.com 05/08/2018) മദ്രസാ വിദ്യാര്‍ത്ഥിയുടെ കൊലപാതകം നാടിനെ നടുക്കി. നിസാര സംഭവമാണ് വിദ്യാര്‍ത്ഥിയുടെ ജീവനെടുക്കുന്നതിലേക്ക് നയിച്ചത്. മദ്രസയില്‍ പേപ്പര്‍ കട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ പിടിവലിയില്‍ സഹപാഠി കത്രിക നെഞ്ചില്‍ കുത്തിയിറക്കുകയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.
മംഗല്‍പാടി അടുക്കയിലെ യൂസുഫിന്റെ മകന്‍ മുഹമ്മദ് മിദ് ലാജ് (16) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെ 8.30 മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. മുട്ടത്തെ മഖ്ദൂമിയ ഇസ്ലാമിക് സെന്ററിലെ വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ട മിദ്ലാജ്.
ഞായറാഴ്ച മദ്രസയില്‍ പഠനം ആരംഭിക്കുന്നതിന് മുമ്പ് ക്ലാസിലെ ആവശ്യത്തിനായി പേപ്പര്‍ കത്രിക ഉപയോഗിച്ച് മുറിച്ചു കൊണ്ടിരിക്കുകയായിരുന്നു മിദ്ലാജ്. ഇതിനിടയില്‍ സഹപാഠിയായ കുട്ടിയും പേപ്പര്‍ കട്ട് ചെയ്യാനായി എത്തി. എന്നാല്‍ മിദ്ലാജ് ഇത് സമ്മതിക്കാതിരുന്നതോടെ വാക്ക് തര്‍ക്കവും പിടിവലിയുമായി. ഇതിനിടയില്‍ പേപ്പര്‍ മുറിക്കാന്‍ വെച്ചിരുന്ന കത്രിക ഉപയോഗിച്ച് സഹപാഠി നെഞ്ചിനും വലതുപള്ളയ്ക്കുമായി കുത്തുകയായിരുന്നു.
കുത്തേറ്റ് ക്ലാസ് മുറിയില്‍ വീണ മിദ് ലാജിനെ അധ്യാപകരും മറ്റും ഓടിയെത്തി ഉടന്‍ തന്നെ ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. കത്രിക കൊണ്ടുള്ള കുത്തേറ്റ് രക്തം വാര്‍ന്നതാണ് മരണ കാരണമെന്നാണ് സംശയം
വിവരമറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരുന്നു. കുമ്പള സി.ഐ പ്രേംസദന്റെ നേതൃത്വത്തില്‍ ഉച്ചയോടെ മംഗല്‍പ്പാടി ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി വിദഗ്ദ്ധ പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. കർണാടക സ്വദേശിയായ സഹപാഠിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. കുമ്പള പോലീസ് സംഭവത്തില്‍ കേസെടുത്തു.
അലീമയാണ് മരിച്ച മിദ് ലാജിന്റെ മാതാവ്. മറിയം മുഫീദ, മിസ് രിയ എന്നിവര്‍ സഹോദരിമാരാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kumbala, Kasaragod, Top-Headlines, Murder, Police, Crime, Student, Deadbody, Postmortem, Medical College, Student's murder; natives shocked
മംഗല്‍പാടി അടുക്കയിലെ യൂസുഫിന്റെ മകന്‍ മുഹമ്മദ് മിദ് ലാജ് (16) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെ 8.30 മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. മുട്ടത്തെ മഖ്ദൂമിയ ഇസ്ലാമിക് സെന്ററിലെ വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ട മിദ്ലാജ്.
ഞായറാഴ്ച മദ്രസയില്‍ പഠനം ആരംഭിക്കുന്നതിന് മുമ്പ് ക്ലാസിലെ ആവശ്യത്തിനായി പേപ്പര്‍ കത്രിക ഉപയോഗിച്ച് മുറിച്ചു കൊണ്ടിരിക്കുകയായിരുന്നു മിദ്ലാജ്. ഇതിനിടയില്‍ സഹപാഠിയായ കുട്ടിയും പേപ്പര്‍ കട്ട് ചെയ്യാനായി എത്തി. എന്നാല്‍ മിദ്ലാജ് ഇത് സമ്മതിക്കാതിരുന്നതോടെ വാക്ക് തര്‍ക്കവും പിടിവലിയുമായി. ഇതിനിടയില്‍ പേപ്പര്‍ മുറിക്കാന്‍ വെച്ചിരുന്ന കത്രിക ഉപയോഗിച്ച് സഹപാഠി നെഞ്ചിനും വലതുപള്ളയ്ക്കുമായി കുത്തുകയായിരുന്നു.
കുത്തേറ്റ് ക്ലാസ് മുറിയില്‍ വീണ മിദ് ലാജിനെ അധ്യാപകരും മറ്റും ഓടിയെത്തി ഉടന്‍ തന്നെ ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. കത്രിക കൊണ്ടുള്ള കുത്തേറ്റ് രക്തം വാര്‍ന്നതാണ് മരണ കാരണമെന്നാണ് സംശയം
അലീമയാണ് മരിച്ച മിദ് ലാജിന്റെ മാതാവ്. മറിയം മുഫീദ, മിസ് രിയ എന്നിവര്‍ സഹോദരിമാരാണ്.
Related News:
വാക്കു തര്‍ക്കത്തിനിടെ കൈയ്യാങ്കളി; സഹപാഠിയുടെ കുത്തേറ്റ് 16 വയസുകാരന്‍ മരിച്ചു