city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Death | 'അപകടത്തിൽ പല്ലുകൾ നഷ്ടപ്പെട്ടതിനെത്തുടർന്ന് വിദ്യാർഥി ജീവനൊടുക്കി'

Photo: Arranged

● ചിക്കമഗളൂരു ജില്ലയിലെ കൊപ്പ താലൂക്കിലാണ് സംഭവം.
● വിഘ്‌നേഷ് ഒന്നാം വർഷ ഐടിഐ വിദ്യാർത്ഥിയായിരുന്നു.
● നാല് വർഷം മുൻപാണ് വിഘ്‌നേഷിന് അപകടത്തിൽ പല്ലുകൾ നഷ്ടപ്പെട്ടത്.

മംഗ്ളുറു: (KasargodVartha) അപകടത്തിൽ 17 പല്ലുകൾ നഷ്ടപ്പെട്ടതിനെത്തുടർന്ന് ഒരു യുവാവ് ജീവനൊടുക്കിയതായി പൊലീസ് പറഞ്ഞു. ചിക്കമഗളൂരു ജില്ലയിലെ കൊപ്പ താലൂക്കിലെ ഭുവനക്കോട്ടിന് സമീപമുള്ള സാലുമാര ഗ്രാമത്തിലാണ് സംഭവം. കൊപ്പ ടൗണിലെ ഒന്നാം വർഷ ഐടിഐ വിദ്യാർത്ഥിയായ വിഘ്‌നേഷ് (21) ആണ് മരിച്ചത്. 

വീട്ടിൽ ആരുമില്ലാത്ത സമയത്ത് തൂങ്ങിമരിച്ചതായി ജയപുരം പൊലീസ് അറിയിച്ചു. നാല് വർഷം മുമ്പാണ് വിഘ്‌നേഷിന് അപകടത്തിൽ പല്ലുകൾ നഷ്ടപ്പെട്ടത്. അതിനുശേഷം തുടർച്ചയായി ആശുപത്രികളിൽ ചികിത്സ തേടുന്നതിലെ മാനസിക വിഷമം താങ്ങാനാവാതെയാണ് യുവാവ് ജീവനൊടുക്കിയത് എന്നാണ് വിവരം.

വിഘ്‌നേഷിന്റെ അപ്രതീക്ഷിതമായ വിയോഗം കുടുംബാംഗങ്ങളെ ദുഃഖത്തിലാഴ്ത്തി. സംഭവത്തിൽ ജയപുരം പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ശ്രദ്ധിക്കുക: സ്വയം ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോൾ ഫ്രീ ഹെൽപ് ലൈൻ നമ്പർ: 1056, 0471-2552056

ഈ വാർത്തയെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുമല്ലോ.

A 21-year-old student, Vignesh, died in Salumara village, Koppa taluk, Chikkamagaluru district. He was suffering from mental distress after losing 17 teeth in an accident four years ago.
Hashtags in English for Social Shares:


#Accident #StudentDeath #Chikkamagaluru #MentalHealth #Tragedy

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia
News Hub