city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Crime | വിദ്യാർത്ഥികളിലെ ക്രിമിനൽ പശ്ചാത്തലവും വഴിവിട്ട ബന്ധങ്ങളും വർദ്ധിക്കുന്നു; രക്ഷിതാക്കൾക്കും നാടിനും കടമകൾ ഏറെയുണ്ട്!

Representational Image Generated by Meta AI

● സോഷ്യൽ മീഡിയ വഴി വഴിതെറ്റുന്ന വിദ്യാർത്ഥികളുടെ എണ്ണം കൂടുന്നു. 
● നിയമലംഘനങ്ങൾ നടത്തി വാഹനങ്ങൾ ഓടിക്കുന്നത് അപകടങ്ങൾക്കിടയാക്കുന്നു. 
● കുട്ടികളുടെ സുഹൃത്തുക്കളെയും കൂട്ടുകെട്ടുകളെയും രക്ഷിതാക്കൾ ശ്രദ്ധിക്കണം. 
● വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസുകൾ നൽകണം.

മൂസ അഡ്ക്ക

(KasargodVartha) കേരളത്തിലെ വിവിധയിടങ്ങളിൽ വിദ്യാർത്ഥികൾ ഉൾപ്പെട്ട മൂന്ന് സംഭവങ്ങളുടെ വാർത്ത വായിക്കാനിടയായി. പത്താം ക്ലാസ്സുകാരുടെ കൂട്ടത്തല്ലിൽ ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥി വെൻ്റിലേറ്ററിൽ കഴിയുന്നു, പിന്നീട് മരണത്തിന് കീഴടങ്ങി. പത്താം ക്ലാസ്സുകാരുടെ യാത്രയയപ്പിന് ലഹരിപ്പാർട്ടി നടത്തിയ സംഭവത്തിൽ കഞ്ചാവ് ഉപയോഗിച്ച വിദ്യാർത്ഥികളെ പോലീസ് പിടികൂടി. കോളേജിൽ വിദ്യാർത്ഥിക്ക് സഹപാഠികളുടെ ക്രൂരമർദ്ദനമേറ്റു. സമാനമായ വേറെയും സംഭവങ്ങൾ ഓരോ ദിവസവും നമ്മൾ കേൾക്കുന്നു. ഇതിന് അറുതി വരുത്തിയേ തീരൂ... അതിനായി നമ്മൾ - ഭരണസംവിധാനവും നിയമപാലകരും അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥി സംഘടനകളും സന്നദ്ധപ്രവർത്തകരും - ഒരുമിച്ചിറങ്ങേണ്ട സമയമായിരിക്കുന്നു.

വിദ്യാർത്ഥികളിലും യുവാക്കളിലും വർദ്ധിച്ചുവരുന്ന വഴിവിട്ട ബന്ധങ്ങളും അക്രമങ്ങളും കൊലപാതകങ്ങൾ ഉൾപ്പെടെ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ രക്ഷിതാക്കൾക്കും നാടിനും ഉത്തരവാദിത്തങ്ങൾ ഏറെയുണ്ട്. ഭാവി തലമുറകൾ കൈവിട്ടു പോകാതിരിക്കാൻ അവരുടെ ബന്ധങ്ങളും സഞ്ചാരങ്ങളും ഓരോ രക്ഷിതാക്കളുടെയും നിയന്ത്രണത്തിലാകണം. രാത്രി വൈകിയുള്ള വീട്ടിലേക്കുള്ള വരവ്, വീട്ടിൽ നിന്നും പുറത്ത് പോയാൽ അവരുടെ കൂട്ട്കെട്ടുകൾ, സ്കൂളുകളിലും കോളേജുകളിലും കൃത്യമായി പോകാറുണ്ടോ എന്നീ കാര്യങ്ങളൊക്കെ രക്ഷിതാക്കൾ കൃത്യമായി വിലയിരുത്തണം.

റാഗിങ്ങിന്റെ പേരിലും മറ്റും നടക്കുന്ന അക്രമങ്ങളും ഗൗരവത്തോടെ കാണണം. വിദ്യാർത്ഥികളിൽ ലഹരിയുമായി ബന്ധപ്പെട്ട് നിരവധി വാർത്തകളാണ് പുറംലോകം അറിഞ്ഞു കൊണ്ടിരിക്കുന്നത്. ലഹരിക്കെതിരെ സമൂഹം ജാഗ്രത പാലിച്ചില്ലയെങ്കിൽ വലിയ വിപത്തിലേക്ക് നാട് പോകേണ്ടിവരും!

സോഷ്യൽ മീഡിയ ബന്ധം സ്ഥാപിച്ച് പല വഴിവിട്ട ബന്ധങ്ങളും വിദ്യാർത്ഥികളും വിദ്യാർത്ഥിനികളും നീങ്ങുന്നതും അത് പിന്നീട് ആത്മഹത്യയിലേക്ക് എത്തിച്ചേരുന്നു! നിയമലംഘനങ്ങൾ നടത്തിയുള്ള വാഹനങ്ങൾ ഓടിക്കൽ അത് പിന്നീട് അപകടങ്ങളിലേക്കും മരണങ്ങളിലേക്കും എത്തുന്നു. ഇരുചക്ര വാഹനങ്ങളിൽ ഹെൽമറ്റ് ധരിക്കാതെയും രണ്ടിൽ കൂടുതൽ ആളുകളെ ഉൾപ്പെടുത്തിയും അമിത വേഗതയും പല അപകടങ്ങൾക്കും കാരണമാകുന്നു.

നമ്മുടെ ഭാവി തലമുറകളുടെ സുരക്ഷിതത്വവും സംരക്ഷണവും ഓരോ രക്ഷിതാക്കളുടെയും നാടിന്റെയും കടമയാണ്, ഉത്തരവാദിത്തമാണ്. അതിൽ നിന്ന് ഒരിഞ്ചുപോലും പിന്നോട്ടാവരുത്!

രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • കുട്ടികളുടെ ദിനചര്യകൾ ശ്രദ്ധിക്കുക.

  • അവരുടെ സുഹൃത്തുക്കളെയും കൂട്ടുകെട്ടുകളെയുംക്കുറിച്ച് അറിയുക.

  • സ്കൂളിലും കോളേജിലും കൃത്യമായി പോകുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.

  • ലഹരി ഉപയോഗത്തെക്കുറിച്ച് അവബോധം നൽകുക.

  • സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കുക.

  • നിയമലംഘനങ്ങൾ ഒഴിവാക്കാൻ ഉപദേശിക്കുക.

  • കുട്ടികളുമായി കൂടുതൽ സമയം ചെലവഴിക്കുക, അവരുടെ പ്രശ്നങ്ങൾ കേൾക്കുക.

സമൂഹത്തിൻ്റെ പങ്ക്

  • വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസുകൾ നൽകുക.

  • ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ സജീവമാകുക.

  • സോഷ്യൽ മീഡിയ ദുരുപയോഗം തടയാൻ ബോധവൽക്കരണം നടത്തുക.

  • നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അധികാരികളെ അറിയിക്കുക.

  • സ്കൂളുകളിലും കോളേജുകളിലും സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കുക.

  • കുട്ടികൾക്ക് കൗൺസിലിംഗ് സൗകര്യങ്ങൾ ലഭ്യമാക്കുക.

  • കുട്ടികൾക്ക് മാതൃകാപരമായ ജീവിതം കാഴ്ചവെക്കുക.

ഭാവി തലമുറയെ വാർത്തെടുക്കുന്നതിൽ രക്ഷിതാക്കൾക്കും സമൂഹത്തിനും വലിയ ഉത്തരവാദിത്തമുണ്ട്. അതിനാൽ, എല്ലാവരും ഒരുമിച്ച് പ്രവർത്തിച്ച് വിദ്യാർത്ഥികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണം.

ഈ വാർത്ത എല്ലാവരുമായി പങ്കുവെക്കാനും അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.

The article discusses the increasing criminal activities and wayward relationships among students in Kerala, highlighting the responsibilities of parents and society in addressing this issue.

#StudentCrime #Kerala #Youth #Society #Parenting #Education

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia
News Hub