ചന്ദന ഫാക്ടറിയില്‍ കവര്‍ച്ചാ ശ്രമം നടത്തിയ കേസില്‍ കോടതിയില്‍ കീഴടങ്ങിയ ശ്രീധര ഷെട്ടി കുപ്രസിദ്ധ വാഹന മോഷ്ടാവ്; ലോക്കപ്പ് ചാടിയ കേസിലടക്കം പ്രതി
Oct 24, 2018, 21:28 IST
ബദിയടുക്ക: (www.kasargodvartha.com 24.10.2018) ചന്ദന ഫാക്ടറിയില്‍ കവര്‍ച്ചാ ശ്രമം നടത്തിയ കേസില്‍ കോടതിയില്‍ കീഴടങ്ങിയ ശ്രീധര ഷെട്ടി കുപ്രസിദ്ധ വാഹന മോഷ്ടാവാണെന്നും ലോക്കപ്പ് ചാടിയ കേസിലടക്കം പ്രതിയാണെന്നും പോലീസ് പറഞ്ഞു. ബദിയടുക്ക ബാറടുക്കയിലെ ശ്രീധര ഷെട്ടി (30)യാണ് കോടതിയില്‍ കീഴടങ്ങിയത്. ആഴ്ചകള്‍ക്ക് മുമ്പാണ് നീര്‍ച്ചാല്‍ മീത്തല്‍ ബസാര്‍ കിളിംഗാര്‍ റോഡിലെ ചന്ദന ഫാക്ടറിയില്‍ കവര്‍ച്ച നടത്താന്‍ ശ്രമം നടത്തിയത്.
ശ്രീധര ഷെട്ടിയുടെ കൂട്ടുപ്രതികളായ തൃക്കരിപ്പൂര്‍ ഉദിനൂരില്‍ താമസക്കാരനും ചിറ്റാരിക്കാല്‍ സ്വദേശിയുമായ ടി ആര്‍ മണി എന്ന തുരുത്തി മഠത്തില്‍ മണി എന്ന ജീപ്പ് മണി (50), കൊല്ലം സ്വദേശിയും ബേള കുമാര മംഗലത്ത് വാടക വീട്ടില്‍ താമസക്കാരനുമായ രാജീവന്‍ (45) എന്നിവരെ പോലീസ് സംഭവസ്ഥലത്തു വെച്ചു തന്നെ അറസ്റ്റു ചെയ്തിരുന്നു. ശ്രീധര ഷെട്ടി അതിവിദഗ്ദ്ധമായി കടന്നുകളയുകയായിരുന്നു. പോലീസ് അന്വേഷിച്ചുവരുന്നതിനിടെയാണ് പ്രതി കോടതിയില്‍ കീഴടങ്ങിയത്. കോടതി ഇയാളെ ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
ആദൂര്‍ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പ് ചാടിയ കേസില്‍ പ്രതിയാണ് ശ്രീധരഷെട്ടി. ഇതുകൂടാതെ നിരവധി വാഹന മോഷണക്കേസിലും പ്രതിയാണ്. റോഡരുകില്‍ നിര്‍ത്തിയിട്ട വാനില്‍ സംശയകരമായ സാഹചര്യത്തില്‍ മൂന്നുപേര്‍ ഉണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് ബദിയടുക്ക എസ് ഐ മെല്‍വിന്‍ ജോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി സംഘത്തെ കസ്റ്റഡിയിലെടുത്തത്. ഇതിനിടെ ശ്രീധരഷെട്ടി ഓടിരക്ഷപ്പെടുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Badiyadukka, case, Police, Top-Headlines, Crime, Sridhar Shetty is a famous Vehicle Robber !- START disable copy paste -->