Arrest | മലബാർ എക്സ്പ്രസ്സിൽ യുവതിയെ ശല്യപ്പെടുത്തിയ സൈനികൻ പിടിയിൽ
● കണ്ണൂർ ചക്കരക്കല്ല് പൊലീസ് സ്റ്റേഷൻ പരിധിയിലെ ജ്യോതിഷ് ആണ് പിടിയിലായത്.
● മംഗളൂരിലേക്ക് പോവുകയായിരുന്ന യുവതിയാണ് ശല്യത്തിനിരയായത്.
● നീലേശ്വരം സ്റ്റേഷൻ പരിധിയിൽ വെച്ചാണ് സംഭവം നടന്നത്.
● യാത്രക്കാർ പ്രതിയെ തടഞ്ഞുവെച്ച് പോലീസിന് കൈമാറി.
നീലേശ്വരം: (KasargodVartha) മലബാർ എക്സ്പ്രസ്സിൽ വെച്ച് യുവതിയെ ശല്യപ്പെടുത്തിയെന്ന കേസിൽ സൈനിക ഉദ്യോഗസ്ഥനെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ ചക്കരക്കല്ല് പൊലീസ് സ്റ്റേഷൻ പരിധിയിലെ ജ്യോതിഷ് (41) ആണ് അറസ്റ്റിലായത്.
പൊലീസ് പറയുന്നത്: ബ്യൂട്ടി പാർലർ ജീവനക്കാരിയായ യുവതി മംഗളൂരു ഭാഗത്തേക്ക് യാത്ര ചെയ്യുകയായിരുന്നു. ട്രെയിൻ നീലേശ്വരം സ്റ്റേഷൻ പരിധിയിൽ എത്തിയപ്പോഴാണ് സംഭവം. ജ്യോതിഷ് യുവതിയെ ശല്യപ്പെടുത്താൻ ശ്രമിച്ചതോടെ അവർ ബഹളം വെക്കുകയും മറ്റ് യാത്രക്കാർ ഇടപെട്ട് ഇയാളെ തടഞ്ഞുവെക്കുകയും ചെയ്തു.
വിവരം അറിഞ്ഞ ഉടൻ നീലേശ്വരം പോലീസ് സ്ഥലത്തെത്തി ജ്യോതിഷിനെ കസ്റ്റഡിയിലെടുത്തു. തുടർന്ന് പ്രതിയെ കാസർകോട് റെയിൽവേ പോലീസിന് കൈമാറി. റെയിൽവേ പോലീസ് ഇയാൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കി.
സൈനികൻ്റെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റം യാത്രക്കാർക്കിടയിൽ പ്രതിഷേധത്തിന് കാരണമായി
A soldier, Jyothish (41) from Kannur, was arrested by Railway Police at Nileshwaram for harassing a young woman on the Malabar Express. The woman, a beauty parlor employee traveling to Mangaluru, raised an alarm when Jyothish tried to harass her. Passengers intervened and held him until police arrived and handed him over to Kasaragod Railway Police, who registered an FIR and produced him in court.
#TrainHarassment #KeralaPolice #MalabarExpress #SoldierArrested #Nileshwaram #Crime