Fraud | ബാങ്ക് അകൗണ്ടുമായി ബന്ധിപ്പിച്ച സിം കാർഡ് കൈവശപ്പെടുത്തി തട്ടിപ്പ് നടത്തിയതായി പരാതി; യുവതിക്കെതിരെ സൈബർ പൊലീസ് കേസ്
● ആഇശത് ഫഹിമ എന്ന യുവതിയാണ് പരാതി നൽകിയത്.
● '2024 മാർച് മുതൽ പല തവണയായി പണം പിൻവലിച്ചു'
● ഐടി വകുപ്പും ചുമത്തി
കാസർകോട്: (KasargodVartha) ബാങ്ക് അകൗണ്ടുമായി ബന്ധിപ്പിച്ച സിം കാർഡ് കൈക്കലാക്കി അകൗണ്ടിലൂടെ സാമ്പത്തിക ഇടപാടു നടത്തി വഞ്ചിച്ചുവെന്ന പരാതിയിൽ യുവതിക്കെതിരെ പൊലീസ് കേസെടുത്തു. കാസർകോട് കുംബഡാജെ നാരമ്പാടി മൗവ്വാറിലെ ആഇശത് ഫഹിമയുടെ പരാതിയിലാണ് കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ സാജിദക്കെതിരെ വഞ്ചനാകുറ്റത്തിന് കേസെടുത്തത്.
പരാതിക്കാരിയുടെ കാനറാ ബാങ്ക് അകൗണ്ട് എടിഎം കാർഡും, അകൗണ്ടുമായി ബന്ധിപ്പിച്ച എയർടെൽ സിം കാർഡും പ്രതി കൈക്കലാക്കി അനധികൃതമായി പണം പിൻവലിച്ചുവെന്നാണ് ആരോപണം. 2024 മാർച് മാസം മുതൽ പല തവണയായി പണം പിൻവലിച്ചതായി പരാതിയിൽ പറയുന്നു.
ബിഎൻഎസ്, ഐടി വകുപ്പുകൾ പ്രകാരം കേസെടുത്ത കാസർകോട് സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
#CyberCrime #BankFraud #KasaragodNews #SimCardScam #FinancialScam #KeralaPolice