ആരാധനാലയം ആക്രമിക്കാനെത്തിയ സംഘത്തെ കുടുക്കിയത് പോലീസിന്റെ ശക്തമായ ഇടപെടല്‍
Mar 18, 2018, 12:05 IST
കാസര്‍കോട്: (www.kasargodvartha.com 18.03.2018) മീപ്പുഗിരിയിലെ ആരാധനാലയം ആക്രമിക്കാനെത്തിയ സംഘത്തെ കുടുക്കിയത് പോലീസിന്റെ ശക്തമായ ഇടപെടല്‍. പോലീസ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലായിരുന്നുവെങ്കില്‍ പ്രതികളെ ഇത്രയും വേഗം പിടികൂടാന്‍ സാധിക്കുമായിരുന്നില്ല. മാത്രമല്ല വലിയൊരു അസ്വസ്ഥതയ്ക്ക് ഇതൊരു കാരണവുമാകുമായിരുന്നു. ആരാധനാലയത്തിന്റെ കോമ്പൗണ്ടില്‍ അതിക്രമിച്ചു കയറി ഫ്‌ളക്‌സുകളും കൊടിമരങ്ങളും നശിപ്പിച്ച കേസില്‍ അണങ്കൂര്‍ ജെ.പി കോളനിയിലെ അക്ഷയ് ഉള്‍പെടെ നാലു പേരാണ് അറസ്റ്റിലായത്.
പ്രതികളെ സിസിടിവി ദൃശ്യങ്ങളിലൂടെ തിരിച്ചറിഞ്ഞതോടെ പോലീസ് അന്വേഷണം സുഗമമായി മുന്നോട്ട് പോവുകയായിരുന്നു. പ്രതികള്‍ രക്ഷപ്പെടാതിരിക്കാനുള്ള പഴുതടച്ചുള്ള അന്വേഷണവും പോലീസ് നടത്തി. പ്രതികളെ വേഗത്തില്‍ തന്നെ പിടികൂടാന്‍ പോലീസ് കാണിച്ച താത്പര്യം പ്രശംസിക്കപ്പെട്ടു. കാസര്‍കോട് സി ഐ അബ്ദുര്‍ റഹീമിന്റെ മേല്‍നോട്ടത്തില്‍ കാസര്‍കോട് ടൗണ്‍ പ്രിന്‍സിപ്പല്‍ എസ് ഐ അജിത് കുമാര്‍, എസ് ഐ നാരായണന്‍, അഡീ. എസ് ഐ വേണുഗോപാലന്‍, സ്‌ക്വാഡ് അംഗങ്ങളായ ഓസ്റ്റില്‍ തമ്പി, ലക്ഷ്മി നാരായണന്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
പ്രതികളെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ലെങ്കില്‍ അത് കാസര്‍കോട്ടും പരിസരങ്ങളിലും സംഘര്‍ഷാവസ്ഥയ്ക്ക് വഴിയൊരുക്കുമായിരുന്നു. കാസര്‍കോട്ടെ പ്രത്യേക സാഹചര്യത്തില്‍ പോലീസ് അതിശക്തമായ ഇടപെടലുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

Related News:
ആരാധനാലയം ആക്രമിക്കാന്‍ സംഘം പുറപ്പെട്ടത് മുഖ്യപ്രതിയുടെ വീട്ടിലെ ജന്മദിനാഘോഷ പരിപാടിക്ക് ശേഷം
നാലംഗ സംഘം എത്തിയത് ആരാധനാലയം ആക്രമിക്കുകയെന്ന ലക്ഷ്യത്തോടെ; മുഖ്യപ്രതിയായ കൊലക്കേസ് പ്രതിയുള്‍പെടെ നാലു പേര്‍ അറസ്റ്റില്‍, പ്രതികളില്‍ മൂന്ന് പേര്‍ കൗമാരക്കാര്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Police, Attack, arrest, Accuse, Crime, Shrine attack case; Police's Strong intervention help for arrest accused
< !- START disable copy paste -->