സ്‌കൂളിലേക്ക് പോവുകയായിരുന്ന അധ്യാപികയെ ചവിട്ടി വീഴ്ത്തി സ്വര്‍ണമാല തട്ടിയെടുത്തു
May 13, 2017, 12:00 IST
നീലേശ്വരം: (www.kasargodvartha.com 13.05.2017) സ്‌കൂളിലേക്ക് പോകുകയായിരുന്ന അധ്യാപികയെ ചവിട്ടി വീഴ്ത്തിയ ശേഷം സ്വര്‍ണ മാല പറിച്ചെടുത്തു. പള്ളിക്കര ഡിവൈന്‍ പ്രൊവിഡന്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അധ്യാപികയായ പടിഞ്ഞാറ്റം കൊഴുവല്‍ മടുപ്പില്‍ പ്രമോദിന്റെ ഭാര്യ എം കെ സരിമ കൃഷ്ണനെ അക്രമിച്ചാണ് മാല തട്ടിപ്പറിച്ചത്.
ആറര പവന്‍ തൂക്കമുള്ള മാലയാണ് അക്രമികള്‍ പിടിച്ചു പറിച്ചത്. സരിമ ചെറുത്തു നിന്നതിനാല്‍ മാലയുടെ ഒരു ഭാഗം മാത്രമേ അക്രമികള്‍ക്ക് കിട്ടിയുള്ളു. മൂന്നരപവന്‍ പൊട്ടി സരിമയുടെ കൈയ്യില്‍ കിട്ടിയിരുന്നു. പള്ളിക്കരയില്‍ ബസ് ഇറങ്ങി സ്‌കൂളിലേക്ക് നടന്നു പോകുമ്പോള്‍ സ്‌കൂളിന് സമീപത്തെ ആളൊഴിഞ്ഞ സമീപത്ത് രണ്ടു പേര്‍ ബൈക്കില്‍ ഇരിക്കുന്നുണ്ടിയിരുന്നു. ഇവരെ കടന്ന് പോയ ഉടന്‍ സരിമയെ പിറകില്‍ നിന്നും ചവിട്ടി വീഴ്ത്തി മാല പൊട്ടിക്കുകയായിരുന്നു.സരിമ നലവിളിച്ചപ്പോള്‍ രണ്ടുപേരും ഓടി രക്ഷപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kasaragod, News, Nileshwaram, School, Teacher, Gold, Bike.