ജാനകി വധക്കേസില്‍ നടിക്ക് പറയാനുള്ളത്
Dec 27, 2017, 13:55 IST
ചീമേനി: (www.kasargodvartha.com 27.12.2017) പുലിയന്നൂരിലെ റിട്ട. പ്രധാനാധ്യാപിക പി വി ജാനകിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ചലച്ചിത്ര നടി സനുഷക്കും പറയാനുണ്ട്. സ്വര്‍ണവും പണവും കവര്‍ച്ച ചെയ്തവരെ പിടികൂടാത്ത പോലീസിനെതിരെ വിമര്‍ശനവുമായാണ് സനുഷ രംഗത്തുവന്നിരിക്കുന്നത്. സംഭവം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും ജാനകിയുടെ ഘാതകരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാത്തത് ആശങ്ക വര്‍ധിപ്പിക്കുകയാണെന്ന് സനുഷ വ്യക്തമാക്കി.
ജാനകിക്കൊപ്പം കുത്തേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയും സുഖംപ്രാപിച്ച ശേഷം മകള്‍ ഗീതയുടെ തൃക്കരിപ്പൂര്‍ പോട്ടച്ചാലിലെ വീട്ടില്‍ താമസിക്കുകയും ചെയ്യുന്ന കൃഷ്ണന്മാസ്റ്ററെ കാണാനെത്തിയതായിരുന്നു സനുഷ. ജാനകിയുടെ മകന് ഡോ. കെ മനോജ്കുമാറിന്റെ കുടുംബസുഹൃത്തായ സനുഷ പിതാവ് സന്തോഷിനും മാതാവ് ഉഷയ്ക്കുമൊപ്പമാണ് കൃഷ്ണന്മാസ്റ്ററെ കാണാനെത്തിയത്.
ജാനകി കൊല്ലപ്പെട്ടിട്ട് പതിമൂന്ന് ദിവസം പൂര്‍ത്തിയായ ബുധനാഴ്ച ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കൂടിയാണ് സനുഷയും കുടുംബവുമെത്തിയത്. അതേ സമയം ജാനകിയുടെ ഘാതകരെ പിടികൂടാത്തതിനാല്‍ വലിയ പ്രതിഷേധമാണ് പോലീസിനെതിരെ ഉയരുന്നത്. ബി ജെ പി ഈ പ്രശ്നത്തില്‍ സമരം നടത്തുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Cheemeni, Kasaragod, Kerala, Murder-case, Crime, Police, Sanusha, Sanusha about Janaki murder case.
< !- START disable copy paste -->