Seizure | സ്കൂടറിൽ കടത്തുകയായിരുന്ന ചന്ദന മരക്കഷ്ണങ്ങൾ പിടികൂടി; പ്രതി അറസ്റ്റിൽ
Nov 5, 2024, 16:39 IST
Photo: Arranged
● വനംവകുപ്പ് പരിശോധനയിൽ 13 കിലോഗ്രാം ചന്ദനമാണ് പിടികൂടിയത്.
● കാഞ്ഞങ്ങാട് വെച്ചാണ് ചന്ദനം കണ്ടെത്തിയത്.
● മറ്റൊരാൾക്കായി അന്വേഷണം നടത്തുന്നു.
കാഞ്ഞങ്ങാട്: (KasargodVartha) സ്കൂടറിൽ കടത്തുകയായിരുന്ന 13 കിലോഗ്രാം തൂക്കമുള്ള പച്ചയായ ചെത്തിയതും ചെത്താത്തതുമായ ചന്ദന മരക്കഷ്ണങ്ങൾ വനംവകുപ്പ് സംഘം പിടികൂടി. ഒരു പ്രതി അറസ്റ്റിലായി. മറ്റൊരാൾക്കായി അന്വേഷണം നടത്തുന്നു.
വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പി എം മുഹമ്മദ് ഹാരിസ് (41) ആണ് അറസ്റ്റിലായത്. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ആർ ബാബുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കാഞ്ഞങ്ങാട് റേൻജിലെ പനങ്കാവിൽ നിന്ന് ചന്ദന മരക്കഷ്ണങ്ങൾ പിടികൂടിയത്.
ജിതിൻ, അനശ്വര, ബവിത്ത്, മീര എന്നീ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരും വനംവകുപ്പ് സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
#sandalwoodsmuggling #kasargod #kerala #forestdepartment #arrest #wildlife