രൂപശ്രീയുടെ കൊലപാതകം: കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു, അധ്യാപികയെ കൊലപ്പെടുത്തിയത് പീഡിപ്പിച്ച ശേഷം, കൊലപാതക രംഗങ്ങള്‍ പുനര്‍ചിത്രീകരിച്ച് എല്ലാ തെളിവുകളും ശേഖരിച്ച് ക്രൈംബ്രാഞ്ച്
Apr 16, 2020, 11:33 IST
മഞ്ചേശ്വരം: (www.kasargodvartha.com 16.04.2020) മഞ്ചേശ്വരം മിയാപദവ് സ്വദേശിനിയും മിയാപ്പദവിലെ ഹൈസ്‌കൂളില്‍ അധ്യാപികയുമായ രൂപശ്രീയെ (44) കൊലപ്പെടുത്തിയ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 1700 പേജുള്ള കുറ്റപത്രം പ്രതികളെ അറസ്റ്റു ചെയ്ത് 81 ദിവസത്തിനു ശേഷമാണ് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്.
കേസില്‍ എല്ലാ തെളിവുകള്‍ ശേഖരിക്കുന്നതിനായി അന്വേഷണ സംഘം കൊലപാതകം പുനര്‍ചിത്രീകരിച്ചു. എല്ലാ തെളിവുകളും ശേഖരിക്കാനായത് വിചാരണയില്‍ പ്രോസിക്യൂഷന് നേട്ടമാകും. രൂപശ്രീയെ പീഡിപ്പിച്ച ശേഷമാണ് കൊലപ്പെടുത്തിയതെന്നും അന്വേഷണ സംഘം കണ്ടെത്തി.
മിയാപ്പദവിലെ വെങ്കിട്ട രമണ കാരന്തര (55), സഹായി നിരഞ്ജന്‍ (25) എന്നിവരാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. ഇവരിപ്പോള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലാണ്. ജനുവരി 16നാണ് ക്രൂരകൊലപാതകം അരങ്ങേറുന്നത്. ജനുവരി 18നാണ് രൂപശ്രീയുടെ മൃതദേഹം കടപ്പുറത്തുനിന്ന് കണ്ടെത്തുന്നത്. ആദ്യം ലോക്കല്‍ പോലീസ് കേസന്വേഷണം നടത്തിയിരുന്നുവെങ്കിലും യാതൊരു തുമ്പും ലഭിച്ചിരുന്നില്ല. പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെയാണ് കേസില്‍ വഴിത്തിരിവുണ്ടായത്.
കൊല്ലപ്പെട്ട രൂപശ്രീയും കേസില്‍ മുഖ്യപ്രതിയായ വെങ്കിട്ടരമണയും തമ്മില്‍ സാമ്പത്തിക ഇടപാടുകളടക്കം ഉണ്ടായിരുന്നു. ഇതിനെ ചൊല്ലിയുണ്ടായ പ്രശ്‌നങ്ങളും അധ്യാപികയ്ക്ക് മറ്റൊരു അധ്യാപകനോട് തോന്നിയ സൗഹൃദവുമാണ് വെങ്കിട്ടരമണയെ കൊലപാതകത്തിനു പ്രേരിപ്പിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
രൂപശ്രീയുമായുള്ള അടുപ്പം മുതലെടുത്താണ് പ്രതി അവരെ വീട്ടിലേക്കു വിളിച്ചു വരുത്തിയത്. സഹായി നിരഞ്ജനും ഒപ്പമുണ്ടായിരുന്നു. പീഡിപ്പിച്ച ശേഷം വിവസ്ത്രയായ അവരെ വലിയ വീപ്പയില്‍ മുക്കി കൊന്നതാണ് ഏറ്റവും വലിയ തെളിവ്. രണ്ടു ദിവസത്തിനുശേഷം മഞ്ചേശ്വരം കടപ്പുറത്തുനിന്നു കണ്ടെത്തിയ രൂപശ്രീയുടെ വയറ്റില്‍നിന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ ലഭിച്ച വെള്ളം കിണര്‍ വെള്ളമായിരുന്നു. കടലില്‍ മുങ്ങിയാണ് മരണമെന്ന വാദം ഇതോടെ ആദ്യമേ പൊളിഞ്ഞു.
വെങ്കിട്ട രമണയുടെ വീട്ടിലെ വീപ്പയില്‍നിന്ന് കണ്ടെടുത്ത വെള്ളവും പോസ്റ്റുമോര്‍ട്ടത്തില്‍ ലഭിച്ച വെള്ളവും ഒന്നായതാണ് കൊലപാതകത്തിലെ പ്രധാന തെളിവ്. കര്‍ണാടകയുടെ വിവിധ സ്ഥലങ്ങളില്‍ മൃതദേഹം കളയാന്‍ പ്രതികള്‍ നടത്തിയ കാര്‍ യാത്രയും അതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. ഫോണ്‍ വിളികളും വീട്ടില്‍നിന്ന് ലഭിച്ച തെളിവുകളും കൃത്യമായി കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയാണ് പൊലീസ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.
ജനുവരി 16ന് ഹൊസങ്കടയില്‍ ഒരു വിവാഹസല്‍ക്കാര ചടങ്ങ് കഴിഞ്ഞുമടങ്ങുകയായിരുന്ന രൂപശ്രീയെ വഴിയരികില്‍ കാത്തുനിന്ന വെങ്കിട്ടരമണ പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാനെന്നു പറഞ്ഞ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. എന്നാല്‍ വീട്ടിലെത്തിയ രൂപശ്രീയും വെങ്കിട്ടരമണയും തമ്മില്‍ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് തര്‍ക്കമുണ്ടായി. ഇതിനിടെ വീട്ടിലുണ്ടായിരുന്ന വെങ്കിട്ടരമണയുടെ സഹായിയും കേസിലെ രണ്ടാം പ്രതിയുമായ നിരഞ്ജനും ചേര്‍ന്ന് രൂപശ്രീയെ വീട്ടിലെ കുളിമുറിയിലുണ്ടായിരുന്ന വീപ്പയില്‍ മുക്കി കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം ചാക്കില്‍കെട്ടി കര്‍ണാടകയിലടക്കം ഉപേക്ഷിക്കാന്‍ പ്രതികള്‍ പദ്ധതിയിട്ടെങ്കിലും മഞ്ചേശ്വരം കടപ്പുറത്താണ് പ്രതികള്‍ ഉപേക്ഷിച്ചത്.
അറസ്റ്റിലായ വെങ്കിട്ടരമണയെയും സഹായി നിരഞ്ജനെയും കര്‍ണാടകയിലടക്കം എത്തിച്ച് അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. നിലവില്‍ 86 പേരാണ് കേസില്‍ സാക്ഷികളായുളളത്. കൊലപാതകത്തിന് ഉപയോഗിച്ച വസ്തുക്കളും മൃതദേഹം ഉപേക്ഷിക്കാന്‍ ഉപയോഗിച്ച കാറും പോലീസ് കണ്ടെത്തിയിരുന്നു. ക്രൈംബ്രാഞ്ച് ഡി വൈ എസ് പി കെ.എന്‍. സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്.
Keywords: Kasaragod, Kerala, news, Manjeshwaram, Top-Headlines, Murder-case, Crime, Crime branch, Rupasree murder; charge sheet submitted
< !- START disable copy paste -->