വീട്ടുകാര്‍ മതപ്രഭാഷണത്തിന് പോയ സമയം വീട്ടില്‍ കവര്‍ച്ച; സ്വര്‍ണവും പണവും കവര്‍ന്നു
Mar 2, 2018, 17:06 IST
ബദിയടുക്ക: (www.kasargodvartha.com 02.03.2018) വീട്ടുകാര്‍ ഉറൂസിന്റെ ഭാഗമായുള്ള മതപ്രഭാഷണത്തിന് പോയ സമയം വീട്ടില്‍ കവര്‍ച്ച. സ്വര്‍ണവും പണവും നഷ്ടപ്പെട്ടു. പൈക്ക നെല്ലിക്കട്ടയിലെ അബ്ദുല്ല ഹില്‍ട്ടന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി കവര്‍ച്ച നടന്നത്. വീട്ടുകാര്‍ പൈക്കം മണവാട്ടി ഉറൂസിന്റെ ഭാഗമായുള്ള മതപ്രഭാഷണത്തിന് പോയതായിരുന്നു.
ഈ സമയത്താണ് വീട്ടില്‍ നിന്നും മോഷ്ടാക്കള്‍ മുക്കാല്‍പവന്‍ സ്വര്‍ണവും 32,000 രൂപയും കവര്‍ച്ച ചെയ്തത്. എട്ടു മണിയോടെ പോയ കുടുംബം രാത്രി 11 മണിയോടെയാണ് തിരിച്ചെത്തിയത്. തുടര്‍ന്ന് നോക്കിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം ശ്രദ്ധയില്‍പെട്ടത്. വീടിന്റെ അടുക്കള ഭാഗത്തെ വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരുന്നു.
Keywords: Kasaragod, Kerala, news, Badiyadukka, House, Robbery, Crime, Robbery in house at Nellikkatta < !- START disable copy paste -->
ഈ സമയത്താണ് വീട്ടില്‍ നിന്നും മോഷ്ടാക്കള്‍ മുക്കാല്‍പവന്‍ സ്വര്‍ണവും 32,000 രൂപയും കവര്‍ച്ച ചെയ്തത്. എട്ടു മണിയോടെ പോയ കുടുംബം രാത്രി 11 മണിയോടെയാണ് തിരിച്ചെത്തിയത്. തുടര്‍ന്ന് നോക്കിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം ശ്രദ്ധയില്‍പെട്ടത്. വീടിന്റെ അടുക്കള ഭാഗത്തെ വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരുന്നു.
Keywords: Kasaragod, Kerala, news, Badiyadukka, House, Robbery, Crime, Robbery in house at Nellikkatta