എട്ടു വര്‍ഷമായി പൂട്ടിക്കിടക്കുന്ന വീട്ടില്‍ നിന്നും 25 പവന്‍ സ്വര്‍ണം കവര്‍ച്ച ചെയ്തതായി പരാതി
Aug 1, 2019, 20:18 IST
അജാനൂര്‍: (www.kasargodvartha.com 01.08.2019) എട്ടു വര്‍ഷമായി പൂട്ടിക്കിടക്കുന്ന വീട്ടില്‍ നിന്നും 25 പവന്‍ സ്വര്‍ണം കവര്‍ച്ച ചെയ്തതായി പരാതി. കെ എസ് ടി പി സംസ്ഥാനപാതയില്‍ മാണിക്കോത്ത് മിനര്‍വ ടാക്കീസിന് മുന്‍വശം പ്രവാസിയായ അരവിന്ദന്റെ 'ശബരി' എന്ന വീട്ടിലാണ് കവര്‍ച്ച നടന്നതായി പോലീസില്‍ പരാതി ലഭിച്ചത്. 2011ല്‍ അരവിന്ദന്‍ ഗള്‍ഫിലേക്ക് പോയതുമുതല്‍ വീട് പൂട്ടിക്കിടക്കുകയാണ്.
യു എ ഇയിലെ റാസല്‍ഖൈമയില്‍ വന്‍കിട ടെക്സ്റ്റയില്‍സ് വ്യാപാരിയാണ് അരവിന്ദന്‍. പൗരാണിക അറബ് വസ്ത്രങ്ങളുടെ വിപണനവും വില്‍പ്പനയും ഉള്‍പ്പെട്ട സ്ഥാപന ഉടമയാണ്. വര്‍ഷങ്ങളായി കുടുംബസമേതം ഗള്‍ഫില്‍ കഴിയുന്നതിനാല്‍ വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു.
കാഞ്ഞങ്ങാട്ടെ അഷറഫ് ഫാബ്രിക്സ് ഉടമ ഹസന്‍ഹാജിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന വീട് എട്ടുവര്‍ഷം മുമ്പ് അരവിന്ദന്‍ വിലക്കെടുക്കുകയായിരുന്നു. വീടും വസ്തുവും വിലക്കെടുത്തുവെങ്കിലും കുടുംബം ഗള്‍ഫിലായതിനാല്‍ ഈ വീട്ടില്‍ ആരും താമസമുണ്ടായിരുന്നില്ല.
വ്യാഴാഴ്ച രാവിലെ തൊട്ടടുത്ത് താമസിക്കുന്ന പിതാവ് അപ്പക്കുഞ്ഞിയാണ് വീടിന്റെ പിന്‍ഭാഗത്തെ ജനല്‍ തകര്‍ത്തതായി കണ്ടത്. തുടര്‍ന്ന് വീട് തുറന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് വീട്ടിനകത്ത് സൂക്ഷിച്ചിരുന്ന 25 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കാണാനില്ലെന്ന് കണ്ടെത്തിയത്. അപ്പക്കുഞ്ഞിയുടെ പരാതിയെ തുടര്‍ന്ന് ഹൊസ്ദുര്‍ഗ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഏറെക്കാലമായി പൂട്ടിക്കിടക്കുന്ന വീടായതിനാല്‍ വിശദമായ അന്വേഷണം നടത്തിയ ശേഷം കേസ് രജിസ്റ്റര്‍ ചെയ്താല്‍ മതിയെന്നാണ് ജില്ലാ പോലീസ് മേധാവി ഹൊസ്ദുര്‍ഗ് പോലീസിന് നിര്‍ദേശം നല്‍കിയിട്ടുള്ളത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Ajanur, gold, House, Robbery, Crime, Robbery in House at Manikkoth
< !- START disable copy paste -->