വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തു കടന്ന മോഷ്ടാവ് യുവതിയുടെ മൊബൈലും പണവുമടങ്ങുന്ന ഹാന്‍ഡ് ബാഗ് കൈക്കലാക്കിയ ശേഷം വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന പുത്തന്‍ സ്കൂട്ടറുമായി കടന്നുകളഞ്ഞു
Jul 13, 2018, 12:30 IST
മേല്‍പറമ്പ്: (www.kasargodvartha.com 13.07.2018) വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തു കടന്ന മോഷ്ടാവ് യുവതിയുടെ മൊബൈലും പണവുമടങ്ങുന്ന ഹാന്‍ഡ് ബാഗ് കൈക്കലാക്കിയ ശേഷം വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന പുത്തന്‍ സ്കൂട്ടറുമായി കടന്നുകളഞ്ഞു. കീഴൂര്‍ പടിഞ്ഞാര്‍ മുതലക്കുളം ഗ്രൗണ്ടിന് സമീപം താമസിക്കുന്ന അപ്പുവിന്റെ മകന് സുനില്‍ കുമാറിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. സുനില്‍ കുമാറിന്റെ ഭാര്യയുടെ ഹാന്‍ഡ് ബാഗ് കൈക്കലാക്കിയ ശേഷമാണ് സുനില്‍ കുമാറിന്റെ കെഎല്‍ 14 ഡബ്ല്യു 2979 നമ്പര്‍ പുത്തന്‍ ടിവിഎസ് ജുപ്പീറ്റര്‍ സ്കൂട്ടുറുമായാണ് മോഷ്ടാവ് സ്ഥലം വിട്ടത്.
തൊട്ടടുത്ത ഇബ്രാഹിമിന്റെ വീട്ടില്‍ കവര്‍ച്ചാ ശ്രമവും നടന്നു. വീടിന്റെ പൂട്ട് തകര്‍ത്തെങ്കിലും മോഷ്ടാവിന് അകത്തുകടക്കാന്‍ കഴിഞ്ഞില്ല. വിവരമറിഞ്ഞ് ബേക്കല്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കവര്‍ച്ച ചെയ്യപ്പെട്ട സ്കൂട്ടറിന്റെ മാറ്റ് തൊട്ടടുത്ത വയലില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇതേസ്ഥലത്ത് ഒരു ബൈക്ക് നേരത്തെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു.
കീഴൂര്‍ ഇംഗ്ലീഷ് മീഡിയം സ്കൂളിലേയും കീഴൂര്‍ ശാസ്ത ക്ഷേത്രത്തിന് മുന്നില്‍ സ്ഥാപിച്ച സിസിടിവി ക്യാമറകള്‍ പോലീസ് പരിശോധിച്ചു. സുനില്‍ കുമാറും ഭാര്യയും രണ്ട് മക്കളും വൃദ്ധമാതാപിതാക്കളുമാണ് ഈ വീട്ടില്‍ താമസം. ഇവര്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് കവര്‍ച്ച നടന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Melparamba, Mobile Phone, Crime, Robbery in House at Kizhur
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Melparamba, Mobile Phone, Crime, Robbery in House at Kizhur
< !- START disable copy paste -->