ബേക്കറിയിലും തുണിക്കടയിലും കവര്‍ച്ച; കള്ളൻ മടങ്ങിയത് പഴയ ഷര്‍ട്ട് അഴിച്ചിട്ട് പുതിയത് ധരിച്ച്
Apr 25, 2019, 17:54 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 25.04.2019) നഗമധ്യത്തിലെ ബേക്കറിയിലും തുണിക്കടയിലും പൂട്ടു തകര്‍ത്ത് കവര്‍ച്ച നടന്നു. കോട്ടച്ചേരി നയാബസാറിലെ വെറ്റീസ് ബേക്കറി, നിലാവ് വെഡ്ഡിംഗ് സെന്റര്‍ എന്നിവിടങ്ങളിലാണ് ബുധനാഴ്ച രാത്രി പൂട്ടു തകര്‍ത്ത് കവര്‍ച്ച നടന്നത്. ബേക്കറിയില്‍ പ്രമുഖ കമ്പനികളുടെ ചോക്ലേറ്റുകളും ഇവിടെ നിന്നും മോഷ്ടിക്കപ്പെട്ടു. തൊട്ടടുത്തുള്ള കാസര്‍കോട് സ്വദേശി അബ്ദുല്ലയുടെ ഉടമസ്ഥതയിലുള്ള നിലാവ് വെഡ്ഡിംഗ് സെന്ററിലും സമാന രീതിയിലാണ് കവര്‍ച്ച നടന്നത്.
മേശവലിപ്പിലുണ്ടായിരുന്ന പണവും അലമാരയില്‍ സൂക്ഷിച്ചിരുന്ന റെഡിമെയ്ഡ് പാന്റുകളും ഷര്‍ട്ടുകളും ഇവിടെ നിന്നും മോഷണം പോയി.
കള്ളന്‍ ധരിച്ച പഴയ ഷര്‍ട്ട് കടക്കുള്ളില്‍ ഊരിവെച്ച് പുതിയ ഉടുപ്പിട്ടാണ് കള്ളന്‍ മടങ്ങിയത്. ഹൊസ്ദുര്‍ഗ് പോലീസ് സ്ഥലത്തെത്തി പ്രാഥമിക തെളിവുകള്‍ ശേഖരിച്ചു. ഉടമകളുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. സമീപ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Top-Headlines, Crime, Robbery, Robbery in Bakery and Textiles shop
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kanhangad, Top-Headlines, Crime, Robbery, Robbery in Bakery and Textiles shop
< !- START disable copy paste -->