ക്വാര്‍ട്ടേഴ്‌സില്‍ കയറി ബസ് കണ്ടക്ടറുടെ മൊബൈലും പണവും കവര്‍ന്ന കേസില്‍ യുവാവ് അറസ്റ്റില്‍
Mar 22, 2019, 11:56 IST
മഞ്ചേശ്വരം: (www.kasargodvartha.com 22.03.2019) ക്വാര്‍ട്ടേഴ്‌സില്‍ കയറി ബസ് കണ്ടക്ടറുടെ മൊബൈലും പണവും കവര്‍ച്ച ചെയ്ത കേസില്‍ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. കുരുഡപദവ് തിമ്മര്‍ നടക്കയിലെ അബ്ദുര്‍ റഹ് മാനെ (23)യാണ് മഞ്ചേശ്വരം എസ് ഐ സുഭാഷ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
സ്വകാര്യ ബസിലെ കണ്ടക്ടര്‍ ബായാര്‍ കുത്തുഗോളിലെ ജയപ്രകാശിന്റെ 7,000 രൂപയും മൊബൈല്‍ ഫോണുമാണ് അബ്ദുര്‍ റഹ് മാന്‍ കവര്‍ച്ച ചെയ്തത്. ഇക്കഴിഞ്ഞ മാര്‍ച്ച് 18ന് രാത്രിയാണ് സംഭവം. ക്വാര്‍ട്ടേഴ്‌സിന്റെ സമീപത്ത് ബസ് കഴുകുകയായിരുന്നു ജയപ്രകാശ്. ഇതിനിടെ മുറിക്കകത്ത് കയറിയ അബ്ദുര്‍ റഹ് മാന്‍ പണവും 15,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണും കവര്‍ച്ച നടത്തി രക്ഷപ്പെടുകയായിരുന്നു.
സമീപത്തെ സി സി ടി വി ക്യാമറയില്‍ പ്രതി നടന്നു പോകുന്ന ദൃശ്യം പതിഞ്ഞിരുന്നു. ഇതുകേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പോലീസ് പിടിയിലായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, case, Manjeshwaram, Top-Headlines, Crime, Robbery, Robbery case; Youth arrested
< !- START disable copy paste -->