city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കടകളിലെ കവര്‍ച്ച; പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി

കാസര്‍കോട്: (www.kasargodvartha.com 02.08.2019) ജൂണ്‍ 24ന് രാത്രി ഒടയഞ്ചാലിലെ അയറോട്ട് ബാലന്റെ മലഞ്ചരക്ക് കടയിലും തൊട്ടടുത്തുള്ള ജോസഫിന്റെ സ്റ്റേഷനറി കടയുടെ പൂട്ടുപൊളിച്ചും കവര്‍ച്ച നടത്തിയ കേസില്‍ അറസ്റ്റിലായ പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി. മലഞ്ചരക്ക് കടയില്‍നിന്ന് നാലര ക്വിന്റല്‍ അടക്കയും ഒന്നര ക്വിന്റല്‍ കുരുമുളകും സ്റ്റേഷനറി കടയില്‍നിന്ന് ഒരുലക്ഷം രൂപയുമാണ് സംഘം മോഷ്ടിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പുലിക്കുരുമ്പയിലെ തൊരപ്പന്‍ സന്തോഷ് (34), അയ്യന്‍കുന്ന് ഇരിട്ടിയിലെ മുനീര്‍ എന്ന ബാബു (27), ആറളം വളയഞ്ചാലിലെ റിഞ്ചുരാജന്‍ (24) എന്നിവരെയാണ് പോലീസ് ഒടയഞ്ചാലില്‍ എത്തിച്ച് തെളിവെടുത്തത്.

കാഞ്ഞങ്ങാട് ജെ എഫ് സി എം (ഒന്ന്) കോടതി രാജപുരം പോലീസിന്റെ കസ്റ്റഡിയില്‍ വിട്ട പ്രതികളുടെ കുറ്റസമ്മത മൊഴി പ്രകാരം തളിപ്പറമ്പിലുള്ള മലഞ്ചരക്ക് കടയില്‍നിന്നും കുരുമുളകും അടക്കയും കണ്ടെടുത്തു. പൂട്ട് പൊളിക്കാന്‍ ഉപയോഗിച്ച ഉപകരണങ്ങള്‍ വാങ്ങിയ ഇരിട്ടിയിലെ കടയിലും കൊണ്ടുപോയി തെളിവെടുത്തു. റിഞ്ചുരാജന്‍ ആറളം പോലീസ് സ്റ്റേഷനിലെ പെണ്‍കുട്ടിയെ പീഡിപ്പിച്ച പോക്സോ കേസിലെ പ്രതിയാണ്. തൊരപ്പന്‍ സന്തോഷിനും മുനീറിനും കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളില്‍ നിരവധി മോഷണ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.

മുനീര്‍ 2010ല്‍ പനത്തടിയിലെ ഗൗരി എന്ന സ്ത്രീയുടെ വീട്ടില്‍ കയറി സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചതിന് രാജപുരം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മൂന്നരവര്‍ഷം തടവ് ശിക്ഷ അനുഭവിച്ചിരുന്നു. തൊരപ്പന്‍ സന്തോഷില്‍ നിന്നും ഒടയഞ്ചാലിലെ മോഷണത്തിനുശേഷം ആ പണംകൊണ്ട് വാങ്ങിയ ഗുഡ്സ് ഓട്ടോറിക്ഷയും പിടിച്ചെടുത്തിട്ടുണ്ട്. തൊരപ്പന്‍ ചുമര് തുരക്കാന്‍ വിദഗ്ദ്ധനാണെന്ന് പോലീസ് പറഞ്ഞു. പൂട്ടുകള്‍ നിഷ്പ്രയാസം പൊട്ടിക്കും. രാത്രിസഞ്ചാരത്തിന് ഇടവഴികള്‍ മാത്രമാണ് ഉപയോഗിക്കുക.

സി ഐ ബാബു പെരിങ്ങേത്ത്, എസ് ഐ കൃഷ്ണന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷിജു, സനീഷ് എന്നിവരാണ് പ്രതികളെ അറസ്റ്റു ചെയ്തത്.

കടകളിലെ കവര്‍ച്ച; പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, arrest, Police, Crime, Robbery, Robbery case; Evidence was taken
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia