വീട്ടില്‍ നിന്നും ലാപ്ടോപ്പും മൊബൈലും പണവും കവര്‍ന്നു; മൊബൈല്‍ കടയില്‍ വില്‍ക്കാനുള്ള ശ്രമത്തിനിടെ പ്രതികള്‍ കുടുങ്ങി
Jul 9, 2019, 13:53 IST
കുമ്പള: (www.kasargodvartha.com 09.07.2019) വീട്ടില്‍ നിന്നും ലാപ്ടോപ്പും മൊബൈലും പണവും കവര്‍ന്നു. ഇവയില്‍ മോഷ്ടിച്ച മൊബൈല്‍ ഫോണ്‍ കടയില്‍ വില്‍ക്കാനുള്ള ശ്രമത്തിനിടെ പ്രതികള്‍ കുടുങ്ങി. കുമ്പള മെര്‍ക്കളയിലെ സുഹറയുടെ വീട്ടില്‍ നിന്നും രണ്ടാഴ്ച മുമ്പാണ് ലാപ്ടോപ്പും മൊബൈല്‍ ഫോണും 17,000 രൂപയും കവര്‍ച്ച ചെയ്തത്. ഇതില്‍ മൊബൈല്‍ ഫോണ്‍ ബന്തിയോട്ടെ ഒരു കടയില്‍ വില്‍ക്കാനുള്ള ശ്രമത്തിനിടെ കടയുടമയ്ക്ക് സംശയം തോന്നി പോലീസില്‍ വിവരമറിയിക്കുകയും പോലീസെത്തി യുവാക്കളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
മെര്‍ക്കള മണ്ടേക്കാപ്പിലെ മുഹമ്മദ് അഫ്സല് (19), ഉമര്‍ ഫാറൂഖ് (21) എന്നിവരെയാണ് കുമ്പള പോലീസ് അറസ്റ്റു ചെയ്തത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നും മറ്റൊരു വീട്ടില്‍ നിന്നും അഞ്ചു പവന് സ്വര്‍ണം കവര്‍ന്നതായി സമ്മതിച്ചിട്ടുണ്ട്. ഇതേത് വീടാണെന്ന് പ്ിന്നീട് വിശദമായ ചോദ്യം ചെയ്യലിലൂടെ മാത്രമേ വ്യക്തമാവുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു. തൊണ്ടിമുതലുകള്‍ പ്രതികളില്‍ നിന്നും കണ്ടെടുക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kumbala, Mobile Phone, Top-Headlines, Crime, Robbery, Robbery case accused arrested
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kumbala, Mobile Phone, Top-Headlines, Crime, Robbery, Robbery case accused arrested
< !- START disable copy paste -->