മലഞ്ചരക്ക് കടയില്‍ നിന്നും 2,70,000 രൂപ മോഷ്ടിച്ച കേസില്‍ പ്രതി 20 മാസത്തിനു ശേഷം അറസ്റ്റില്‍
Jan 3, 2020, 11:33 IST
രാജപുരം: (www.kasargodvartha.com 03.01.2020) മലഞ്ചരക്ക് കടയില്‍ നിന്നും 2,70,000 രൂപ മോഷ്ടിച്ച കേസില്‍ പ്രതി 20 മാസത്തിനു ശേഷം അറസ്റ്റിലായി. മാലോം കാഞ്ഞിരംകുണ്ട് ആരീപ്പറമ്പ് സ്വദേശി ശശി (58)യെയാണ് രാജപുരം പോലീസ് അറസ്റ്റുചെയ്തത്. കരിവേടകം ആനക്കല്ലിലെ ജയകുമാറിന്റെ മലഞ്ചരക്ക് കടയില്‍ മോഷണം നടത്തിയ കേസിലെ പ്രതിയാണ് ശശി. 2018 ഏപ്രില്‍ മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
രാജപുരം ഇന്‍സ്‌പെക്ടര്‍ ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തില്‍ എസ് ഐമാരായ കെ രാജീവന്‍, കൃഷ്ണന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ അനീഷ്, ജയേഷ് എന്നിവര്‍ ചേര്‍ന്നാണ് ബേഡകം കുണ്ടംപാറയില്‍ വെച്ച് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇവിടെ റബ്ബര്‍ ടാപ്പിംഗ് ജോലി ചെയ്തുവരികയായിരുന്നു. വ്യാപാരാവശ്യാര്‍ത്ഥം ബാങ്കില്‍ നിന്നെടുത്ത് കടയില്‍ സൂക്ഷിച്ച പണമാണ് ശശി മോഷ്ടിച്ചത്.
നീലേശ്വരം, വെള്ളരിക്കുണ്ട്, ബേക്കല്‍, അമ്പലത്തറ തുടങ്ങിയ സ്റ്റേഷന്‍പരിധികളിലെ ചില മോഷണക്കേസുകളിലും ശശി പ്രതിയാണെന്ന് പോലീസ് പറഞ്ഞു. നേരത്തെ മോഷണക്കേസില്‍ ശിക്ഷിക്കപ്പെട്ടിരുന്നു. മോഷണത്തിനുശേഷം മംഗളൂരു, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍ കറങ്ങിനടക്കുകയാണ് പതിവ്. ശശിയെ മാലക്കല്ലിലെ കടയിലെത്തിച്ച് പോലീസ് തെളിവുകള്‍ ശേഖരിച്ചു. തുടര്‍ന്ന് കാഞ്ഞങ്ങാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
രാജപുരം ഇന്‍സ്‌പെക്ടര്‍ ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തില്‍ എസ് ഐമാരായ കെ രാജീവന്‍, കൃഷ്ണന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ അനീഷ്, ജയേഷ് എന്നിവര്‍ ചേര്‍ന്നാണ് ബേഡകം കുണ്ടംപാറയില്‍ വെച്ച് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇവിടെ റബ്ബര്‍ ടാപ്പിംഗ് ജോലി ചെയ്തുവരികയായിരുന്നു. വ്യാപാരാവശ്യാര്‍ത്ഥം ബാങ്കില്‍ നിന്നെടുത്ത് കടയില്‍ സൂക്ഷിച്ച പണമാണ് ശശി മോഷ്ടിച്ചത്.
നീലേശ്വരം, വെള്ളരിക്കുണ്ട്, ബേക്കല്‍, അമ്പലത്തറ തുടങ്ങിയ സ്റ്റേഷന്‍പരിധികളിലെ ചില മോഷണക്കേസുകളിലും ശശി പ്രതിയാണെന്ന് പോലീസ് പറഞ്ഞു. നേരത്തെ മോഷണക്കേസില്‍ ശിക്ഷിക്കപ്പെട്ടിരുന്നു. മോഷണത്തിനുശേഷം മംഗളൂരു, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍ കറങ്ങിനടക്കുകയാണ് പതിവ്. ശശിയെ മാലക്കല്ലിലെ കടയിലെത്തിച്ച് പോലീസ് തെളിവുകള്‍ ശേഖരിച്ചു. തുടര്‍ന്ന് കാഞ്ഞങ്ങാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Keywords: Kasaragod, Kerala, news, Rajapuram, arrest, Police, Crime, Top-Headlines, Rajapuram, Robbery case accused arrested
< !- START disable copy paste -->