ദിവസങ്ങള്‍ക്ക് മുമ്പ് ഗൃഹപ്രവേശനം നടന്ന വീട്ടില്‍ കവര്‍ച്ചാ ശ്രമം
Nov 19, 2018, 11:31 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 19.11.2018) ദിവസങ്ങള്‍ക്ക് മുമ്പ് ഗൃഹപ്രവേശനം നടന്ന വീട്ടില്‍ കവര്‍ച്ചാ ശ്രമം നടന്നു. കല്ലൂരാവി ബാങ്കിന് സമീപത്തെ ഗള്‍ഫുകാരന്‍ റഷീദിന്റെ വീട്ടിലാണ് കവര്‍ച്ചാ ശ്രമം നടന്നത്. ഞായറാഴ്ച ഉച്ചയ്ക്കും രാത്രിയ്ക്കും ഇടയിലുള്ള സമയത്താണ് കവര്‍ച്ചാ ശ്രമം നടന്നത്. കുടുംബം കല്യാണത്തിനായി ഉച്ചയോടെ പോയതായിരുന്നു. രാത്രി 10 മണിയോടെ തിരിച്ചെത്തി നോക്കിയപ്പോഴാണ് വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്.
മുറിക്കകത്തെ അലമാരകള്‍ തകര്‍ത്ത് സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലാണ്. വീട്ടില്‍ നിന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് വീട് ഗൃഹപ്രവേശനം നടന്നത്. 10 മാസത്തിനിടെ കല്ലൂരാവിയിലും പ്രദേശത്തുമുണ്ടാകുന്ന മൂന്നാമത്തെ കവര്‍ച്ചയാണിത്. 10 മാസം മുമ്പ് കല്ലൂരാവിയിലെ ഫൈസലിന്റെ വീട്ടിലും ആറു മാസം മുമ്പ് ഹമീദിന്റെ വീട്ടിലും കവര്‍ച്ച നടന്നിരുന്നു. കല്ലൂരാവിക്ക് സമീപപ്രദേശമായ കുശാല്‍ നഗറിലും കവര്‍ച്ച നടന്നിരുന്നു. ഈ സംഭവത്തിലൊന്നും പോലീസിന് ഇതുവരെ തുമ്പുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Robbery-Attempt, Top-Headlines, Kalluravi, Kanhangad, Crime, Robbery attempt in House at Kalluravi
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Robbery-Attempt, Top-Headlines, Kalluravi, Kanhangad, Crime, Robbery attempt in House at Kalluravi
< !- START disable copy paste -->