കാസര്‍കോട്ട് കവര്‍ച്ചയും പിടിച്ചുപറിയും കുറഞ്ഞതായി കണക്കുകള്‍
Feb 2, 2018, 19:47 IST
കാസര്‍കോട്: (www.kasargodvartha.com 02.02.2018) കാസര്‍കോട് ജില്ലയില്‍ 2015 നെയും 2016 നെയും അപേക്ഷിച്ച് 2017 ല്‍ കവര്‍ച്ചയും പിടിച്ചുപറിയും കുറഞ്ഞതായി കണക്കുകള്‍. കൊള്ളയുമായി 2015 ല്‍ രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ രണ്ട് കേസുകളും തെളിയിക്കപ്പെട്ടു. 2016 ല്‍ മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ മൂന്ന് കേസുകളും പോലീസിന് തെളിയിക്കാന്‍ കഴിഞ്ഞു. 2017 ല്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ ആ കേസും തെളിയിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
കവര്‍ച്ചാ കേസുമായി ബന്ധപ്പെട്ട് 2015 ല്‍ 13 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ ഇതില്‍ മൂന്ന് കേസുകള്‍ മാത്രമാണ് തെളിയിക്കാന്‍ കഴിഞ്ഞത്. 2016 ല്‍ 17 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 11 കേസുകള്‍ പോലീസ് തെളിയിക്കുകയും 2017 ല്‍ 20 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 17 കേസുകള്‍ തെളിയിക്കാനും പോലീസിന് സാധിച്ചു.
പിടിച്ചുപറിയുമായി ബന്ധപ്പെട്ട് 2015 ല്‍ 13 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ രണ്ട് കേസുകള്‍ മാത്രമാണ് ഇതില്‍ തെളിയിക്കാന്‍ കഴിഞ്ഞത്. 2016 ല്‍ 11 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ ഇതില്‍ 10 കേസുകളും തെളിയിക്കാന്‍ കഴിഞ്ഞു. 2017 ല്‍ 15 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 13 കേസുകളും പോലീസിന് തെളിയിക്കാന്‍ കഴിഞ്ഞു.
2015 ല്‍ 51 പകല്‍ സമയം നടന്ന ഭവനഭേദന കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ ഇതില്‍ 15 കേസുകള്‍ മാത്രമാണ് തെളിയിക്കാന്‍ കഴിഞ്ഞത്. 2016 ല്‍ 42 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ ആറ് കേസുകള്‍ മാത്രമാണ് തെളിയിക്കാന്‍ കഴിഞ്ഞത്. 2017 ല്‍ 31 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 10 കേസുകള്‍ മാത്രമാണ് തെളിയിക്കാന്‍ കഴിഞ്ഞത്. രാത്രിനടന്ന ഭവനഭേദനവുമായി ബന്ധപ്പെട്ട് 2015 ല്‍ 80 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 18 കേസുകള്‍ മാത്രമാണ് തെളിയിക്കാന്‍ കഴിഞ്ഞത്. 2016 ല്‍ 75 കേസുകളില്‍ 26 തെളിയിക്കുകയും 2017 ല്‍ 71 കേസുകളില്‍ 38 കേസുകളും പോലീസിന് തെളിയിക്കാന്‍ കഴിഞ്ഞു. വാഹനകവര്ച്ചാ കേസുമായി ബന്ധപ്പെട്ട് 2015 ല്‍ 54 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 15 കേസുകള്‍ തെളിയിക്കാന്‍ കഴിഞ്ഞു. 2016ല്‍ 58 കേസുകളില്‍ 11 കേസുകള്‍ മാത്രമാണ് തെളിയിക്കാന്‍ കഴിഞ്ഞത്. 2017 ല്‍ 32 ല്‍ 16 കേസുകള്‍ പോലീസിന് തെളിയിക്കാനായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Police, Robbery, Top-Headlines, Crime, Robberies decreased in Kasaragod
< !- START disable copy paste -->