city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റിയാസ് മൗലവി വധക്കേസില്‍ യു എ പിഎ ചുമത്തണമെന്ന ഭാര്യയുടെ ഹരജിയില്‍ വിധി തിങ്കളാഴ്ച

കാസര്‍കോട്: (www.kasargodvartha.com 23.02.2018) കര്‍ണാടക കുടക് സ്വദേശിയും പഴയചൂരിയില്‍ മദ്രസാ അധ്യാപകനുമായ മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസില്‍ യു എ പി എ ചുമത്തണമെന്ന ഭാര്യയുടെ ഹരജിയില്‍ ഫെബ്രുവരി 26 തിങ്കളാഴ്ച കോടതി വിധി പറയും. കേസിലെ മൂന്ന് പ്രതികള്‍ക്കെതിരെ ഭീകരപ്രവര്‍ത്തനം തടയല്‍ നിയമം (യുഎപിഎ) ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഭാര്യ കര്‍ണാടക കുടക് ജില്ല ഹൊഡബയിലെ എം ഇ സെയ്ദ (22)യാണ് അഡ്വ. സി ഷുക്കൂര്‍ മുഖേന ജില്ലാ സെഷന്‍സ് കോടതിയില്‍ ഹരജി ഫയല്‍ ചെയ്തത്.

റിയാസ് മൗലവി വധക്കേസില്‍ യു എ പിഎ ചുമത്തണമെന്ന ഭാര്യയുടെ ഹരജിയില്‍ വിധി തിങ്കളാഴ്ച

2017 മാര്‍ച്ച് 21ന് രാത്രിയാണ് റിയാസ് മൗലവിയെ ചൂരി പള്ളിയിലെ മുറിയില്‍ അതിക്രമിച്ചുകയറിയ മൂന്നംഗസംഘം കഴുത്തറുത്തു കൊലപ്പെടുത്തിയത്. കേസിലെ പ്രതികള്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഈ കേസില്‍ മാര്‍ച്ച് 5നു വിചാരണ ആരംഭിക്കാനിരിക്കെയാണ് ഹരജി. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി കോഴിക്കോട് സ്വദേശി അഡ്വ. അശോകനെ നേരത്തേ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. ഇപ്പോള്‍ പ്രതികള്‍ക്കെതിരേ കൊലപാതകത്തിനു മാത്രമാണ് കേസെടുത്തിട്ടുള്ളത്. എന്നാല്‍ സാമുദായിക കലാപം ഇളക്കിവിടാനാണ് നീക്കം നടത്തിയതെന്നാണ് ഹരജിയില്‍ ആരോപിക്കുന്നത്.

കണ്ണൂര്‍ ക്രൈംബ്രാഞ്ച് പോലീസ് സൂപ്രണ്ട്, കാസര്‍കോട് സിഐ, അന്വേഷണ ഉദ്യോഗസ്ഥനായ തളിപ്പറമ്പ് സിഐ സുധാകരന്‍, സംസ്ഥാന ആഭ്യന്തര സെക്രട്ടറി, പ്രതികളായ കേളുഗുഡ്ഡെയിലെ അജേഷ് എന്ന അപ്പു (20), നിതിന്‍ (19), കേളുഗുഡ്ഡെ ഗംഗൈ റോഡിലെ അഖിലേഷ് എന്ന അഖില്‍ (25) എന്നിവരെ എതിര്‍ കക്ഷികളാക്കിയാണ് ഹരജി നല്‍കിയത്. കോടതി എതിര്‍കക്ഷികള്‍ക്ക് ഹാജരാകാനായി നോട്ടീസ് നല്‍കിയിട്ടുണ്ട്.

Related News:

റിയാസ് മൗലവി വധം; പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി


റിയാസ് മൗലവി വധം: പ്രതികളുടെ ജാമ്യഹരജി പരിഗണിക്കുന്നത് ഹൈക്കോടതി ജനുവരി 3 ലേക്ക് മാറ്റി

റിയാസ് മൗലവി വധക്കേസിലെ പ്രതികള്‍ ഹൈക്കോടതിയില്‍ ജാമ്യഹരജി നല്‍കി

റിയാസ് മൗലവിവധക്കേസിന്റെ വിചാരണ ഒക്ടോബറില്‍ ആരംഭിക്കും; യു എ പി എ ചുമത്തണമെന്ന ആവശ്യം വീണ്ടും ഉയരുന്നു

റിയാസ് മൗലവി വധം; പ്രതികളുടെ ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളി


റിയാസ് മൗലവി വധം; പ്രതികള്‍ക്ക് കുറ്റപത്രത്തിന്റെ പകര്‍പ്പ് കൈമാറി, കേസ് വിചാരണക്കായി ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റി, പ്രതികളുടെ ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കും

റിയാസ് മൗലവി വധം: പ്രതികളുടെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും

ആഭ്യന്തരവകുപ്പിന്റെ അനുമതി ലഭിച്ചു; റിയാസ് മൗലവി വധക്കേസ് കുറ്റപത്രം തിങ്കളാഴ്ച സമര്‍പ്പിക്കും

റിയാസ് മൗലവി വധം: അഡ്വ. അശോകനെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയോഗിച്ചു

റിയാസ് മൗലവി വധം: എസ്ഡിപിഐയുടെ എഡിജിപി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം; പോലീസ് ടിയര്‍ ഗ്യാസും ജലപീരങ്കിയും പ്രയോഗിച്ചു

റിയാസ് മൗലവി വധം: കുറ്റപത്രം തയ്യാറാകുന്നു, 90 ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കുമെന്ന് ക്രൈംബ്രാഞ്ച് എസ് പി

റിയാസ് മൗലവി വധം; പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂരി ജുമാമസ്ജിദ് സന്ദര്‍ശിച്ചു

റിയാസ് മൗലവി വധം: കോഴിക്കോട്ടെ അഡ്വ. എം അശോകനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറാക്കാന്‍ തീരുമാനം

റിയാസ് മൗലവി വധക്കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറെന്ന് അറിയിച്ചു; അഭിഭാഷകരെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടു, ആറ് പ്രമുഖ അഭിഭാഷകര്‍ പരിഗണനയില്‍

മദ്രസ അധ്യാപകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Crime, Murder-case, Court, Custody, Petition, Notice, Riyas Moulavi murder case; Verdict in Wife's petition on Monday.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia