റിയാസ് മൗലവി വധം: കോടതിയില്‍ ഹാജരാകാതിരുന്ന രണ്ടാം പ്രതിയുടെ പിതാവിനെതിരെ അറസ്റ്റ് വാറണ്ട്
Aug 16, 2019, 20:30 IST
കാസര്‍കോട്: (www.kasargodvartha.com 16.08.2019) ചൂരിയിലെ മദ്രസാധ്യാപകനായിരുന്ന റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിന്റെ സാക്ഷി വിസ്താരത്തിന് ഹാജരാകാതിരുന്ന കേസിലെ രണ്ടാം പ്രതിയുടെ പിതാവിനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. കേളുഗുഡ്ഡെയിലെ നിതിന്റെ പിതാവ് ശിവാനന്ദക്കെതിരെയാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
സാക്ഷി വിസ്താരത്തിന് ഹാജരാകാനായി സമന്‍സ് അയച്ചിട്ടും തുടര്‍ച്ചയായി ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. കഴിഞ്ഞദിവസം ബി എസ് എന്‍ എല്‍ നോഡല്‍ ഓഫീസറെ കോടതി വിസ്തരിച്ചിരുന്നു. ഇപ്പോള്‍ കാഞ്ഞങ്ങാട് ഡി വൈ എസ് പിയും അന്നത്തെ കാസര്‍കോട് സി ഐയുമായിരുന്ന പി കെ സുധാകരനെ മാത്രമാണ് ഇനി വിസ്തരിക്കാനുള്ളത്. കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനാണ് പി കെ സുധാകരന്‍. കേസിന്റെ വിചാരണ ഇനി ഓഗസ്റ്റ് 28ന് നടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Murder-case, Crime, Riyas Moulavi murder; arrest warrant against father of accused
< !- START disable copy paste -->