ഭക്ഷണത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ ഹോട്ടലുടമ കുത്തേറ്റ് മരിച്ചു
May 17, 2017, 22:26 IST
കൊച്ചി: (www.kasargodvartha.com 17.05.2017) ഭക്ഷണത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ ഹോട്ടലുടമ കുത്തേറ്റ് മരിച്ചു. വൈറ്റിലയിലെ സിബിന്‍ ഹോട്ടല്‍ ഉടമ ജൂനിയര്‍ ജനതാ റോഡ് മംഗലപ്പിള്ളി വീട്ടില്‍ ജോണ്‍സണ്‍ (48) ആണ് മരിച്ചത്. ഇടുക്കി കമ്പനിപ്പടി പുളിയന്‍മല പരുത്തിക്കാട്ടില്‍ പി എസ് തീഷാണ് (27) ജോണ്‍സണെ കുത്തിയതെന്നും ഇയാള്‍ ഒളിവിലാണെന്നും പോലീസ് പറഞ്ഞു.
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടര മണിയോടെയായിരുന്നു സംഭവം. പരുക്കേറ്റ ജോണ്‍സണെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ജോണ്‍സന്റെ ഹോട്ടലിനു സമീപം വാടകയ്ക്കു താമസിച്ചു വരികയായിരുന്നു ടാക്‌സി ഡ്രൈവറായ രതീഷ്. ഉച്ചയോടെ ഹോട്ടലിലെത്തിയ രതീഷ് കഴിക്കാന്‍ വട ആവശ്യപ്പെട്ടു. ജോണ്‍സണ്‍ വട നല്‍കിയെങ്കിലും ഇത് കേടാണെന്ന് പറഞ്ഞ് രതീഷ് പരിഹസിച്ചു. എന്നാല്‍ കേടായ വടയ്ക്ക് പണം വേണ്ടെന്നും പ്രശ്‌നം ഉണ്ടാക്കാത്ത ഹോട്ടലില്‍ നിന്നും ഇറങ്ങണമെന്നും ജോണ്‍സണ്‍ ആവശ്യപ്പെട്ടതോടെ രതീഷ് കടയില്‍ നിന്നും ബഹളം വെച്ച് ഇറങ്ങിപ്പോയി.
പിന്നീട് രണ്ടരയോടെ പഴം വാങ്ങാനായി ബൈക്കില്‍ പോവുകയായിരുന്ന ജോണ്‍സണെ തടഞ്ഞുനിര്‍ത്തിയ ശേഷം രതീഷ് കഴുത്തിന് രണ്ട് തവണ കത്തികൊണ്ട് കുത്തുകയായിരുന്നു. നാട്ടുകാര്‍ ഓടിയെത്തുമ്പോഴേക്കും പ്രതി ഓടി രക്ഷപ്പെട്ടിരുന്നു. ഒളിവില്‍ പോയ രതീഷിന് വേണ്ടി പോലീസ് തിരച്ചില്‍ നടത്തി വരികയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kochi, Murder, Crime, Top-Headlines, News, Hotel, Kerala, Police, Investigation, Johnson.