Tourism | റാണിപുരത്ത് കാറിൽ അഭ്യാസയാത്ര: യുവാവിനെതിരെ കേസ്
● ഉച്ചത്തിൽ പാട്ട് വെച്ചും ഡിക്കി തുറന്നും യാത്ര ചെയ്തു.
● വനസംരക്ഷണ സമിതി പ്രവർത്തകരുടെ വിവരമനുസരിച്ച് നാട്ടുകാരുടെ സഹായത്തോടെ പാണത്തൂരിൽ വെച്ച് കാർ തടഞ്ഞു.
● പ്രതിക്കെതിരെ കേസെടുത്ത് വാഹനം കസ്റ്റഡിയിലെടുത്തു.
● റാണിപുരത്ത് ഇത്തരം അഭ്യാസയാത്രകൾ പതിവാണ്.
● അടുത്തിടെ അഭ്യാസയാത്രക്കിടെ കാർ നിയന്ത്രണം വിട്ട് യുവാവ് മരിച്ചിരുന്നു.
രാജപുരം: (KasargodVartha) ടൂറിസം കേന്ദ്രമായ റാണിപുരത്ത് കാറിൽ അഭ്യാസയാത്ര നടത്തിയ സംഭവത്തിൽ പോലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് റാണിപുരത്തേക്കുള്ള യാത്രയിൽ കാറിൻ്റെ ഡിക്കിയിൽ ഇരുന്ന് അഭ്യാസയാത്ര നടത്തിയത്.
സുള്ള്യ അജ്ജാവരയിലെ കെ സതീഷിനെതിരെ (26) ആണ് കേസ്. ഇയാളുടെ ഉടമസ്ഥതയിലുള്ള കർണാടക രജിസ്ട്രേഷൻ നമ്പറിലുള്ള സ്വിഫ്റ്റ് കാറിലാണ് അഭ്യാസപ്രകടനം നടത്തിയത്.
ഉച്ചത്തിൽ പാട്ട് വച്ചും ഡിക്കി തുറന്ന് യാത്ര ചെയ്തുമാണ് സാഹസിക യാത്ര നടത്തിയത്. വനസംരക്ഷണ സമിതി പ്രവർത്തകർ നൽകിയ വിവരമനുസരിച്ച് നാട്ടുകാരുടെ സഹായത്തോടെ പാണത്തൂരിൽ വെച്ച് കാർ തടഞ്ഞ് പിടികൂടി. പോലീസ് എത്തി പ്രതിക്കെതിരെ കേസെടുത്ത് വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നു.
റാണിപുരത്ത് സഞ്ചാരികളായി എത്തുന്നവർ ഇത്തരം അഭ്യാസയാത്രകൾ നടത്തുന്നത് പതിവാണ്. അടുത്തിടെ കാറിൽ അഭ്യാസയാത്ര നടത്തുന്നതിനിടെ കാർ നിയന്ത്രണം വിട്ട് റോഡരികിലെ ഭിത്തിയിൽ ഇടിച്ച് യുവാവ് ദാരുണമായി മരിച്ച സംഭവവും ഉണ്ടായിരുന്നു.
സമാനമായ സാഹസിക യാത്ര നടത്തിയവർക്കെതിരെ നിരവധി കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വരുന്ന സഞ്ചാരികളായ യുവാക്കളാണ് റീൽസിനും മറ്റുമായി വാഹനങ്ങളിൽ സാഹസിക അഭ്യാസപ്രകടനങ്ങൾ നടത്തുന്നത്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
A youth from Sullia was arrested for performing a dangerous stunt by sitting in the boot of a car in Ranipuram. The car was impounded and a case was filed.
#Ranipuram #CarStunt #Tourism #DangerousDriving #CaseFiled #YouthArrested