കര്‍ണാടക സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങളായ പ്രതികള്‍ അറസ്റ്റില്‍
Nov 13, 2017, 12:16 IST
കാസര്‍കോട്: (www.kasargodvartha.com 13.11.2017) കര്‍ണാടക ബാഗല്‍കോട്ടയിലെ ബൈരപ്പയുടെ മകന് രംഗപ്പ ഗാജി(35)യെ കല്ലുകൊണ്ടിടിച്ചും മര്‍ദിച്ചും കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയടക്കം രണ്ടുപ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടക ബല്‍ഗാമിലെ സുരബാന്‍ സ്വദേശികളും സഹോദരങ്ങളുമായ അക്കണ്ടപ്പ (30), സഹോദരന് വിട്ടള (33)എന്നിവരെയാണ് ജില്ലാപോലീസ് മേധാവിയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാവിലെ കാസര്‍കോട് എസ് പി ഓഫീസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ രംഗപ്പ വധക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്ത വിവരം വെളിപ്പെടുത്തിയത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് ഒമ്പതിനാണ് രംഗപ്പ ഗാജിയെ ചെര്‍ക്കളക്ക് സമീപം വി കെ പാറയിലെ വിജനമായ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. അഞ്ചുദിവസത്തെ പഴക്കമാണ് മൃതദേഹത്തിനുണ്ടായിരുന്നത്. മൃതദേഹത്തിന് സമീപം വലിയ കല്ല് കണ്ടതും തലയ്ക്കേറ്റ ആഴത്തിലുള്ള മുറിവും ഇതൊരു കൊലപാതകമാണെന്ന സംശയത്തിന് കാരണമായിരുന്നു. മൃതശരീരത്തിലെ വസ്ത്രങ്ങളില്‍ നിന്നും കണ്ടെടുത്ത രേഖകളില്‍ നിന്നാണ് യുവാവിനെ തിരിച്ചറിയാന്‍ സാധിച്ചത്.
രംഗപ്പയുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയതോടെ വാരിയെല്ലുകള്‍ തകര്‍ന്നതായി കണ്ടെത്തിയിരുന്നു. എന്നാല്‍ വാരിയെല്ലുകള്‍ എങ്ങനെയാണ് തകര്‍ന്നതെന്ന് വ്യക്തമാകാത്തതിനാല്‍ പോലീസ് സര്‍ജനെത്തി മൃതദേഹം കാണപ്പെട്ട സ്ഥലത്ത് പരിശോധന നടത്തുകയും ചെയ്തിരുന്നു. വാരിയെല്ലുകള്‍ തിരുവനന്തപുരം പാത്തോളജി ലാബില്‍ പരിശോധന നടത്തുകയും ചെയ്തതോടെയാണ് ഇതൊരു കൊലപാതകമാണെന്ന് വ്യക്തമായത്. കൊല നടന്ന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം മുങ്ങിയ അക്കണ്ടപ്പയും വിട്ടളയും കര്‍ണാടകയിലെ ബല്ഗാമില് വേഷം മാറി ഒളിവില്‍ കഴിയുകയായിരുന്നു. ഇവിടെ ഉത്സവസ്ഥലത്തുനിന്നാണ് രണ്ടുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തത്. രംഗപ്പയും പ്രതികളും ചെര്‍ക്കളയില്‍ താമസിച്ച് കൂലിവേല ചെയ്തുവരികയായിരുന്നു. നഗരസഭയുടെ കരാര്‍ ജോലികളും രംഗപ്പ ഏറ്റെടുത്ത് നടത്തിയിരുന്നു. ചെര്‍ക്കള വി കെ പാറയിലെ വിജനമായ സ്ഥലത്ത് മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
മദ്യം വാങ്ങാനായി രംഗപ്പ അക്കണ്ടപ്പക്ക് പണം നല്‍കിയിരുന്നു. മൂന്നുപേരും മദ്യപിക്കുന്നതിനിടെ അക്കണ്ടപ്പ തനിക്ക് പണം തരാനുണ്ടെന്ന് രംഗപ്പ വിട്ടളയോട് പറഞ്ഞു. തുടര്‍ന്ന് രംഗപ്പയും വിട്ടളയും തമ്മില്‍ തര്‍ക്കമുണ്ടായി. ഇക്കാര്യം അക്കണ്ടപ്പയെ വിട്ടള അറിയിച്ചു. ഇതോടെ അക്കണ്ടപ്പ രംഗപ്പയുമായി തര്‍ക്കത്തിലേര്‍പ്പെടുകയും ഇരുവരും തമ്മില്‍ സംഘട്ടനമുണ്ടാവുകയും ചെയ്തു. അടിയേറ്റ് രംഗപ്പ നിലത്തുവീണപ്പോള്‍ അക്കണ്ടപ്പ കല്ലുകൊണ്ട് തലക്കും ദേഹത്തും ഇടിക്കുകയായിരുന്നു. രംഗപ്പ മരിച്ചുവെന്ന് ഉറപ്പായതോടെ രണ്ടുപേരും സ്ഥലം വിടുകയാണുണ്ടായത്.
കൊലപാതകം നടത്തിയതിനാല്‍ അക്കണ്ടപ്പയാണ് കേസിലെ മുഖ്യപ്രതി. കൊലയ്ക്ക് കൂട്ടുനിന്നതിനാണ് വിട്ടളയെ പ്രതി ചേര്‍ത്തത്. ജില്ലാ പോലീസ് മേധാവിയുടെ മേല്‍ നോട്ടത്തിലുള്ള അന്വേഷണസംഘത്തില്‍ വിദ്യാനഗര്‍ സി ഐ ബാബു പെരിങ്ങേത്ത്, എസ് ഐമാരായ രവീന്ദ്രന്, ഫിലിപ്പ് തോമസ്, എ എസ് ഐമാരായ നാരായണന്, ബാലകൃഷ്ണന്, രഘൂത്തമന്, സിവില്‍പോലീസ് ഓഫീസര്‍മാരായ ലക്ഷ്മിനാരായണന്, ബാലകൃഷ്ണന്, റോജന്‍ എന്നിവരുമുണ്ടായിരുന്നു.
Related News:
രംഗപ്പ വധക്കേസില്‍ മുങ്ങിയ മുഖ്യപ്രതിക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജിതം; അന്വേഷണം നടക്കുന്നത് കേരളമടക്കം മൂന്ന് സംസ്ഥാനങ്ങളില്‍
മരിച്ച നിലയില്‍ കണ്ടെത്തിയത് നഗരസഭയിലെ സാമൂഹ്യപ്രവര്‍ത്തകനെ; കൊലപാതകമാണെന്ന സംശയം ബലപ്പെട്ടു, നെറ്റിയില്‍ അടിയേറ്റ മുറിവ്
രംഗപ്പയുടെ മരണം കൊലപാതകമാണെന്ന സൂചന നല്കി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; വാരിയെല്ലുകള്‍ അടിച്ചുതകര്‍ത്തു
രംഗപ്പയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലം മദ്യപസംഘത്തിന്റെ താവളം; പോലീസ് സര്ജന് തിങ്കളാഴ്ച സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തും
രംഗപ്പയെ തലയില്‍ കല്ലിട്ട് കൊലപ്പെടുത്തിയതാണെന്ന് രാസപരിശോധനാ റിപോര്‍ട്ട്; വകുപ്പുമാറ്റി കൊലക്കുറ്റത്തിന് കേസെടുത്തു
രംഗപ്പയെ തലയില്‍ കല്ലിട്ട് കൊലപ്പെടുത്താന്‍ കാരണം മദ്യവിതരണവുമായി ബന്ധപ്പെട്ട തര്‍ക്കം; മയക്കുമരുന്ന് കേസുകളില്‍ പ്രതിയായ തിരുവനന്തപുരം സ്വദേശിയാണ് കൊല നടത്തിയതെന്ന് സൂചന
രംഗപ്പയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കണ്ടെത്താനായില്ല; പോലീസ് സര്‍ജന്റെ മൊഴി വീണ്ടും രേഖപ്പെടുത്തി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Crime, News, Murder-case, Arrest, Police, Accused brothers, Rangappa murder; Accused brothers arrested.
< !- START disable copy paste -->