city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

രമേശന്‍ മാസ്റ്ററുടെ കൊല; കുറ്റപത്രം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റി

ചീമേനി: (www.kasargodvartha.com 25.01.2019) നാലിലാംകണ്ടം ഗവ. യു പി സ്‌കൂളിലെ അധ്യാപകന്‍ ആലന്തട്ടയിലെ പി ടി രമേശനെ(50) കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രം ജില്ല അഡീഷണല്‍ സെഷന്‍സ് കോടതി മൂന്നിലേക്ക് മാറ്റി.കേസിന്റെ വിചാരണ മാര്‍ച്ചില്‍ ആരംഭിക്കും. രമേശന്‍ മാഷിന്റെ അയല്‍വാസിയായ ആലന്തട്ടയിലെ ജയനീഷ്, സഹോദരന്‍ അരുണ്‍ (26), തമ്പാന്‍, അഭിജിത്ത് എന്നിവരാണ് കേസിലെ പ്രതികള്‍.

കേസില്‍ പ്രധാന പ്രതി അഭിജിത്തിനെ ബല്‍ഗാമിലെ വ്യോമസേന പരിശീലന കേന്ദ്രത്തില്‍ നിന്നുമാണ് ചീമേനി എസ്ഐ എം ഇ രാജഗോപാലനും സംഘവും അറസ്റ്റ് ചെയ്തത്. 2018 മാര്‍ച്ച് ഏഴിനാണ് മംഗളൂരു ഫാദര്‍ മുള്ളേഴ്സ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന രമേശന്‍ മാസ്റ്റര്‍ മരണപ്പെട്ടത്. 

സ്വത്ത് സംബന്ധമായ തര്‍ക്കത്തെ തുടര്‍ന്ന് മാര്‍ച്ച് മൂന്നിന് ശനിയാഴ്ച രാത്രി 10 മണിയോടെ മകനോടൊപ്പം വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന രമേശന്‍ മാസ്റ്ററെ പ്രതികള്‍ ഗൂഢാലോചന നടത്തി വഴിയില്‍ പതിയിരുന്ന് അക്രമിച്ചുവെന്നും അക്രമികള്‍ കൈയിലുണ്ടായിരുന്ന കമ്പി വടി കൊണ്ട് രമേശന്‍ മാസ്റ്ററെ തലക്ക് അടിച്ച് വീഴ്ത്തുകയും ഇതുമൂലമുണ്ടായ ഗുരുതരമായ പരിക്ക് കാരണം മംഗളൂരു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ രമേശന്‍ മാസ്റ്റര്‍ മരണപ്പെടുകയും ചെയ്തുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

രമേശന്‍ മാസ്റ്ററുടെ കൊല; കുറ്റപത്രം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റി

അയല്‍വാസികളും രമേശന്‍ മാസ്റ്ററുടെ സഹോദരനും തമ്മിലുണ്ടായ അതിര്‍ത്തി തര്‍ക്കത്തെ കുറിച്ച് ചോദിക്കാനായി മാസ്റ്റര്‍ ചെന്നിരുന്നു. ഇതിന്റെ പേരില്‍ അയല്‍വാസികളും രമേശന്‍ മാസ്റ്ററുടെ വീട്ടുകാരും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും നടന്നു. വിവരമറിഞ്ഞെത്തിയ ചീമേനി പോലീസ് ഇരുവിഭാഗത്തെയും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. 

ഇരുവിഭാഗങ്ങളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് പ്രശ്നം പരിഹരിക്കുകയും അടുത്ത ദിവസം രാവിലെ ഇരുവരോടും സ്റ്റേഷനിലെത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. സ്റ്റേഷനില്‍ നിന്നും ഇറങ്ങിയ രമേശന്‍ മാഷും മകനും തറവാട് വീട്ടിലേക്ക് ചെല്ലുകയും രാത്രി 10 മണിയോടെ സ്വന്തം വീട്ടിലേക്ക് തിരിച്ചു വരുമ്പോഴാണ് ആക്രമണമുണ്ടായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Rameshan Master's murder; charge sheet Changed to District Additional Sessions Court, Cheemeni, Kasaragod, news, Murder, case, court, Crime, hospital, Death, Police, custody, Kerala.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia