Arrest | 'തിരുവാഭരണം മോഷ്ടിച്ച് മുക്കുപണ്ടം വിഗ്രഹത്തില്‍ ചാര്‍ത്തി മുങ്ങിയ പൂജാരി അറസ്റ്റില്‍'; വീട്ടിലെ ഭാരിദ്ര്യം കാരണമാണ് മോഷണം നടത്തിയതെന്ന് മൊഴി
Nov 4, 2022, 23:24 IST
മഞ്ചേശ്വരം: (www.kasargodvartha.com) ഹൊസബെട്ടുവിലെ മങ്കേശ ശാന്താ ദുര്‍ഗ ക്ഷേത്രത്തില്‍ നിന്ന് ദേവിയുടെ തിരുവാഭരണം മോഷ്ടിച്ച സംഭവത്തില്‍ പൂജാരി പിടിയില്‍. തിരുവനന്തപുരത്തെ എസ് ദീപക് ആണ് അറസ്റ്റിലായത്.
ഇയാള്‍ വില്‍പന നടത്തിയ ആഭരണങ്ങള്‍ പാതി ഉരുക്കിയ നിലയില്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ മാസം 29 നാണ് കവര്‍ച നടന്നത്. വിഗ്രഹത്തിലെ തിരുവാഭരണങ്ങള്‍ കവര്‍ന്ന ശേഷം പകരം മുക്ക് പണ്ടം ചാര്‍ത്തുകയും പിന്നീട് കടന്നുകളയുകയുമായിരുന്നുവെന്നാണ് പരാതി.
ശന്താ ദുര്‍ഗാദേവിക്ക് ചാര്‍ത്തിയ മൂന്ന് പവന്‍ സ്വര്‍ണവും മഹാലക്ഷ്മി ദേവിയുടെ വിഗ്രഹത്തില്‍ ചാര്‍ത്തിയ രണ്ടര പവന്‍ സ്വര്‍ണവുമടക്കം അഞ്ചര പവന്‍ സ്വര്‍ണമാണ് കവര്‍ന്നത്. തിരുവന്തപുരത്ത് വെച്ചാണ് പ്രതിയെ പിടികൂടിയത്.വീട്ടിലെ ഭാരിദ്ര്യം കാരണമാണ് സ്വര്‍ണം കവര്‍ന്നതെന്ന് പ്രതി മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു.
Keywords: Latest-News, Kerala, Kasaragod, Thiruvananthapuram, Top-Headlines, Arrested, Crime, Robbery, Temple, Police, Priest arrested in Theft case. < !- START disable copy paste -->