വൃദ്ധയുടെ കൊലപാതകം: പോലീസ് ചോദ്യം ചെയ്ത പൂജാരി തൂങ്ങിമരിച്ച നിലയില്‍
Sep 24, 2017, 20:12 IST
തൃശൂര്‍: (www.kasargodvartha.com 24.09.2017) വൃദ്ധയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്ത പൂജാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ കോട്ടപ്പുറം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പൂജാരി ഗോപിയെയാണ് വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസമാണ് ചേലക്കര പുലാക്കോടെ 70 കാരിയായ കല്യാണിയെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ചാക്കില്‍ കെട്ടി ക്ഷേത്രത്തിന് സമീപം ഉപേക്ഷിച്ച നിലയിലായിരുന്നു. സംഭവത്തില്‍ ഗോപിയെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഞായറാഴ്ച വീണ്ടും ചോദ്യംചെയ്യലിന് ഹാജരാകാന്‍ ഗോപിക്ക് പോലീസ് നിര്‍ദേശം നല്‍കിയിരുന്നു.
എന്നാല്‍ ഇതിന് പിന്നാലെ ഗോപിയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Thrissur, Crime, Suicide, Kerala, Top-Headlines, News, Gopalan, Murder Case.