Police Action | നായാടി ഇറച്ചി വില്‍പന നടത്തുന്ന സംഘത്തെ കാട്ടില്‍ കയറി വളഞ്ഞ് പൊലീസ്; 'വെടിവെച്ച് വീഴ്ത്തിയ ഭീമന്‍ പന്നിയെ ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു'
Jan 7, 2023, 19:22 IST
-സുധീഷ് പുങ്ങംചാല്‍
വെള്ളരിക്കുണ്ട്: (www.kasargodvartha.com) നായാടി ഇറച്ചി വില്‍പന നടത്തി വരുന്ന സംഘത്തെ കാട്ടില്‍ കയറി പൊലീസ് വളഞ്ഞപ്പോള്‍ വെടിവെച്ച് വീഴ്ത്തിയ ഭീമന്‍ പന്നിയെ ഉപേക്ഷിച്ച് സംഘം രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. വെള്ളരിക്കുണ്ട് പുന്നകുന്നിലാണ് ശനിയാഴ്ച രാവിലെ നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. പുന്നക്കുന്നിലെ ഒരാളുടെ റബര്‍ തോട്ടത്തിലായിരുന്നു സംഭവം. രാവിലെ 10 മണിയോടെ വെടിയൊച്ച കേട്ടതിനെ തുടര്‍ന്ന് വിവരം പ്രദേശവാസികള്‍ പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് വെള്ളരിക്കുണ്ട് എസ്‌ഐ വിജയകുമാറും സംഘവും പൊലീസ് വാഹനം ഉപേക്ഷിച്ച് മറ്റൊരു വാഹനത്തില്‍ എത്തുകയും കാട് കയറി പരിശോധന നടത്തുകയുമായിരുന്നു.
വെടിവെച്ച് വീഴ്ത്തിയ പന്നിയെ റബര്‍ തോട്ടത്തില്‍ വെച്ച് കഷ്ണങ്ങളാക്കി മുറിക്കുന്നതിനിടയില്‍ പൊലീസിനെ കണ്ട നായാട്ട് സംഘം ഇറച്ചി ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. 100 കിലോയോളം തൂക്കം കണക്കാക്കുന്ന പന്നിയുടെ തല ഭാഗം ഒഴിച്ച് ബാക്കി എല്ലാം സംഘം വെട്ടി നുറുക്കിയ നിലയിലാണ്. പന്നിയെ വേട്ടയാടാന്‍ സംഘം നായ്ക്കളെയും ഉപയോഗിച്ചതായി സംശയിക്കുന്നു.
'ഇറച്ചിയാക്കാന്‍ ഉപയോഗിച്ച മരക്കുറ്റിയും തൂക്കാനുള്ള ത്രാസും പ്ലാസ്റ്റിക് കവറുകളും പൊലീസ് കണ്ടെത്തി. തോക്കിന് വേണ്ടി കാട് മുഴുവന്‍ പൊലീസ് അരിച്ചു പെറുക്കിയെങ്കിലും കണ്ടെത്താനായില്ല. എന്നാല്‍ ത്രാസിന് മുകളില്‍ സാബു എന്ന പേര് കണ്ടെത്തിയിട്ടുണ്ട്. തൊട്ട് താഴെ സംശയാസ്പദമായ രീതിയില്‍ കണ്ടെത്തിയ ചുവന്ന നിറത്തിലുള്ള പ്രൈവറ്റ് ഓടോറിക്ഷയുടെ നമ്പര്‍ പരിശോധിച്ചപ്പോള്‍ അതിലും സാബു എന്നാരുന്നു പേര്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി വിഷയം ഫോറസ്റ്റ് വിഭാഗത്തിന് കൈമാറി', വെള്ളരിക്കുണ്ട് എസ്‌ഐ വിജയകുമാര്‍ പറഞ്ഞു.
കാഞ്ഞങ്ങാട് നിന്നും ഫോറസ്റ്റ് റേന്‍ജര്‍ അടക്കമുള്ളവര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വെള്ളരിക്കുണ്ട് എസ്‌ഐ വിജയകുമാര്‍, എഎസ്‌ഐ രാജന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ റെജി കുമാര്‍, നൗശാദ് എന്നിവരാണ് കാടുകയറി തിരച്ചില്‍ നടത്തിയത്.

Keywords: Latest-News, Kerala, Kasaragod, Vellarikundu, Crime, Police-Raid, Raid, Escaped, Investigation, Police raid; Meat selling gang escaped.
< !- START disable copy paste -->