സുബൈദ വധക്കേസിലെ മുഖ്യപ്രതി സുള്ള്യ അസീസിനെ പിടികൂടുന്നതിനിടെ കാലൊടിഞ്ഞ പോലീസുകാരന്റെ കാലിന് സ്റ്റീലിട്ടു; സി ഐയും ചികിത്സ തേടി, പ്രതിയുടെ അറസ്റ്റ് ഉടന്‍
Feb 15, 2018, 15:53 IST
കാസര്‍കോട്: (www.kasargodvartha.com 15.02.2018) പെരിയ ആയംപാറ ചെക്കിപ്പള്ളത്തെ സുബൈദ വധക്കേസിലെ മുഖ്യപ്രതി സുള്ള്യ അസീസിനെ പിടികൂടുന്നതിനിടെ കാലൊടിഞ്ഞ പോലീസുകാരന്റെ കാലിന് സ്റ്റീലിട്ടു. സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗം അബൂബക്കറിനാണ് പ്രതി പുഴയില്‍ ചാടി രക്ഷപ്പെടുന്നതിനിടെ പിടിക്കാനുള്ള ശ്രമത്തിനിടയില്‍ കാലൊടിഞ്ഞത്. പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടയില്‍ കാസര്‍കോട് സി ഐ അബ്ദുര്‍ റഹീമിന് കൈക്കും പരിക്കേറ്റിട്ടുണ്ട്.
മറ്റൊരു പോലീസുകാരനായ നാരായണനും മല്‍പിടുത്തത്തില്‍ പരിക്കുണ്ട്. സാഹസികമായാണ് പോലീസ് കീഴടക്കിയത്. മടിക്കേരി കുക്കുംമ്പള്ളത്ത് അസീസ് ഒളിവില്‍ കഴിയുന്ന വിവരം ലഭിച്ചാണ് പോലീസ് സംഘമെത്തിയത്. പുലര്‍ച്ചെ രണ്ടു മണിയോടെ അസീസിന്റെ താവളം പോലീസ് വളഞ്ഞു. ഇതിനിടയിലാണ് പോലീസിനെ വെട്ടിച്ച് അസീസ് പുഴയില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചത്. മംഗളൂരു ഹൈലാന്‍ഡ് ആശുപത്രിയില്‍ ഡോ. ജലാല്‍, ഡോ. മിസ്ബാന്‍ എന്നിവര്‍ ചേര്‍ന്നാണ് കാലൊടിഞ്ഞ സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗം അബൂബക്കറിന് ശസ്ത്രക്രിയ നടത്തിയത്. പോലീസ് വലയിലായ അസീസിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തി. അസീസിനെ വിശദമായ ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന.
സുള്ള്യ അസീസ് കൊലപാതകക്കേസിലടക്കം നിരവധി കേസുകളില്‍ പ്രതിയാണ്. 2011ല്‍ പൂഞ്ചാര്‍കട്ട തണ്ണീര്‍പന്തയിലെ ഖദീജയെ(35) കഴുത്ത് ഞെരിച്ച് കൊന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസിലെ പ്രതിയാണ് അസീസ്. അസീസിന്റെ രണ്ട് സഹോദരിമാരും ഖദീജ വധക്കേസില്‍ പ്രതികളായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Murder-case, Crime, Police, Injured, Police officers injured while catching Sullia Azeez.
< !- START disable copy paste -->