നേത്രപരിശോധനയ്‌ക്കെത്തിയ 13 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവം; പ്രതിക്കു വേണ്ടി വലവിരിച്ച് പോലീസ്
Sep 13, 2018, 20:13 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 13.09.2018) ജില്ലാ ആശുപത്രിയില്‍ നേത്ര പരിശോധനക്കെത്തിയ 13കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിലെ പ്രതി തിരുവനന്തപുരം സ്വദേശി ഉദയന്‍ ഇപ്പോഴും ഒളിവിലാണ്. ഇയാള്‍ക്കായി തിരുവനന്തപുരത്ത് ഉള്‍പ്പെടെ പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ജില്ലാ ആശുപത്രിയിലെ ഒപ്ത്താല്‍ മോളജിസ്റ്റായ ഉദയന്‍ ഇക്കഴിഞ്ഞ ഓണത്തിന് ഏതാനും ദിവസം മുമ്പാണ് നേത്ര ചികിത്സക്കായി ജില്ലാ ആശുപത്രിയിലെത്തിയ 13കാരനെ പരിശോധനക്കായി മുറിയില്‍ കയറ്റി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയത്. കുട്ടിയുടെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റിയായിരുന്നു പീഡനം.
സംഭവം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് കുട്ടി പീഡന വിവരം രക്ഷിതാക്കളോട് പറഞ്ഞത്. തുടര്‍ന്ന് രക്ഷിതാക്കള്‍ ജില്ലാ ആശുപത്രിയിലെത്തി സൂപ്രണ്ടിന് പരാതി നല്‍കിയെങ്കിലും ഉദയനെതിരെ നടപടി എടുക്കാന്‍ തയ്യാറായില്ല. പീഡനത്തിനിരയായ കുട്ടിയുടെ പരാതി ജില്ലാ ആശുപത്രി അധികൃതര്‍ മുഖവിലക്കെടുക്കാത്തതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ പരാതിയുമായി പോലീസിലെത്തിയത്. ഇതിനിടയില്‍ ഇയാള്‍ ഓണാവധിക്ക് തിരുവനന്തപുരത്തെ വീട്ടിലേക്ക് പോവുകയും ചെയ്തു. വീട്ടിലേക്ക് പോകുമ്പോള്‍ ഒരു യുവാവിനെയും കാറോടിക്കാനായി കൂടെ കൊണ്ടുപോയിരുന്നു. കുട്ടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതി നല്‍കുകയും കേസെടുക്കുകയും ചെയ്തിട്ടുണ്ടെന്ന് ജില്ലാ ആശുപത്രിയില്‍ നിന്നും ആരോ വിളിച്ചുപറഞ്ഞതിനെ തുടര്‍ന്നാണ് ഇയാള്‍ തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും മുങ്ങിയത്.
സ്ത്രീ വിഷയത്തില്‍ താല്‍പ്പര്യമില്ലാത്തതിനെ തുടര്‍ന്ന് ദാമ്പത്യ ബന്ധത്തില്‍ ഉലച്ചിലുണ്ടായതിനെ തുടര്‍ന്ന് ഇയാളുടെ ഭാര്യ വിവാഹമോചനം നേടിയിരുന്നു. നീലേശ്വരം തൈക്കടപ്പുറം കടിഞ്ഞിമൂലയില്‍ സ്വന്തമായി വാങ്ങിയ വീട്ടിലാണ് ഇയാള്‍ താമസിക്കുന്നത്. ഈ വീട് കേന്ദ്രീകരിച്ചും ഇയാള്‍ നിരവധി കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയിരുന്നു. ജില്ലാ ആശുപത്രിയിലെ ജോലിക്ക് പുറമെ ജില്ലാ ആശുപത്രിക്ക് മുന്നില്‍ ഉദയന്‍ കണ്ണട വില്‍പ്പനശാലയും നടത്തിവരുന്നുണ്ട്.
ജില്ലാ ആശുപത്രിയിലും ആശുപത്രിക്ക് മുന്നിലെ കണ്ണട വില്‍പ്പന ശാലയില്‍ വെച്ചും ഉദയന്‍ കുട്ടികളെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. കുട്ടികളെ ഡ്രൈവിംഗ് പഠിപ്പിച്ചും വാഹനങ്ങള്‍ ഓടിക്കാന്‍ നല്‍കിയുമാണ് ഉദയന്‍ കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയത്. ഇതിന് മുമ്പ് ജില്ലാ ആശുപത്രിക്ക് മുന്നിലെ കണ്ണട വില്‍പ്പന ശാലയില്‍ ജോലിക്ക് നിന്നിരുന്ന പതിനേഴുകാരന്‍ ഇയാളുടെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായതിനെ തുടര്‍ന്ന് ജോലി ഉപേക്ഷിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇയാളുടെ കണ്ണട വില്‍പ്പനശാലയിലും പോലീസ് പരിശോധന നടത്തിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Molestation, Accuse, Police, Police Investigation tighten for Molestation Accused
< !- START disable copy paste -->