ഹര്‍ത്താല്‍ ദിനത്തില്‍ കടകള്‍ക്കു നേരെ ആക്രമണം അഴിച്ചുവിട്ടവര്‍ക്കെതിരെ പോലീസ് നിസാര വകുപ്പുകള്‍ ചുമത്തി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുന്നു; വ്യാപാരികളില്‍ പ്രതിഷേധം ശക്തം
Jan 5, 2019, 10:43 IST
ഉപ്പള: (www.kasargodvartha.com 05.01.2019) ഹര്‍ത്താല്‍ ദിനത്തില്‍ കടയ്ക്കു നേരെ ആക്രമണം അഴിച്ചുവിട്ടവര്‍ക്കെതിരെ പോലീസ് നിസാര വകുപ്പുകള്‍ ചുമത്തി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുന്നതായി ആക്ഷേപം. ഇതോടെ വ്യാപാരികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. കഴിഞ്ഞ ദിവസം ഉപ്പള ബന്തിയോട് ഭാഗങ്ങളില്‍ നടന്ന അക്രമ സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായവരെയാണ് പോലീസ് നിസാര വകുപ്പുകള്‍ ചുമത്തി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുന്നതെന്നാണ് വ്യാപാരികള്‍ പറയുന്നത്.
അടച്ചിട്ട കടകള്‍ക്കു നേരെയും ഹര്‍ത്താല്‍ അനുകൂലികള്‍ അക്രമം അഴിച്ചുവിട്ടിരുന്നു. ലക്ഷങ്ങളുടെ നഷ്ടമാണ് ഓരോ വ്യാപാരികള്‍ക്കും ഉണ്ടായിരിക്കുന്നത്. അക്രമത്തിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാതെ അവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ട പോലീസിന്റെ നടപടി പ്രതിഷേധാര്‍ഹമാണ്. അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി രംഗത്തിറങ്ങുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഉപ്പള യൂണിറ്റ് പ്രസിഡണ്ട് മുഹമ്മദ് റഫീഖ് അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Uppala, Police, Crime, Top-Headlines, Merchant, Police give station bail for criminals; Protest in Merchants
< !- START disable copy paste -->