city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Vidya Case | കെ വിദ്യയെ പിടികൂടുന്നതിൽ മെല്ലപ്പോക്കെന്ന് ആക്ഷേപം; പൊലീസിൻ്റെ മൂക്കിന് താഴെ ഒളിവിലെന്ന് സൂചന; മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമാകും വരെ കാത്തിരിക്കുമോ?

നീലേശ്വരം: (www.kasargodvartha.com) ഗസ്റ്റ് ലക്ചറർ നിയമനത്തിന് എറണാകുളം മഹാരാജാസ് കോളജിന്റെ വ്യാജ പ്രവൃത്തി പരിചയ സർടിഫികറ്റ് ഹാജരാക്കി തട്ടിപ്പ് നടത്തിയെന്ന കേസിൽ പ്രതിയായ കെ വിദ്യ ഒളിവിൽ തന്നെ. വിദ്യ പൊലീസിൻ്റെ മൂക്കിന് താഴെ തന്നെ ഒളിവിൽ കഴിയുന്നുണ്ടെന്നാണ് സൂചന. കേസ് വരും മുമ്പ് തൃക്കരിപ്പൂരിലുണ്ടായിരുന്ന വിദ്യ പൊടുന്നനെ ഒളിവിൽ പോകുകയായിരുന്നുവെന്നാണ് പറയുന്നത്.
  
Vidya Case | കെ വിദ്യയെ പിടികൂടുന്നതിൽ മെല്ലപ്പോക്കെന്ന് ആക്ഷേപം; പൊലീസിൻ്റെ മൂക്കിന് താഴെ ഒളിവിലെന്ന് സൂചന; മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമാകും വരെ കാത്തിരിക്കുമോ?

പിന്നാലെ വിദ്യയുടെ വീട്ടുകാരും വീടുപൂട്ടി പോയി. വിദ്യയ്ക്ക് കൃത്യമായ രാഷ്ട്രീയ സംരക്ഷണം ലഭിക്കുന്നതായാണ് സംശയം. വിദ്യ പിടിയിലായാൽ വ്യാജ സർടിഫികറ്റിന് ഒത്താശ ചെയ്തവരും പ്രതികളാക്കപ്പെടാൻ സാധ്യതയുണ്ടെന്ന് മനസിലായതോടെയാണ് ഒളിവിൽ പോകാൻ വിദ്യക്ക് കൃത്യമായ ഉപദേശം ചില കേന്ദ്രങ്ങളിൽ ലഭിച്ചതെന്നാണ് പ്രതിപക്ഷ ആരോപണം.

കൊച്ചി സിറ്റി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് അഗളി പൊലീസാണ് ഇപ്പോൾ അന്വേഷിക്കുന്നത്. ഈ കേസിൽ വിദ്യ ഹൈകോടതിയിൽ മുൻകൂർ ജാമ്യഹർജി നൽകിയിട്ടുണ്ട്. എന്നാൽ അതിന് പിന്നാലെ നീലേശ്വരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യഹർജി നൽകിയിട്ടില്ല. ബന്ധപ്പെട്ട അധികാരികളുടെ മൊഴിയെടുപ്പും തെളിവ് ശേഖരിക്കലും അടക്കം പൂർത്തിയാക്കിയെങ്കിലും വിദ്യയെ പിടികൂടാതെ കേസ് ഇനി ഒരിഞ്ച് മുന്നോട്ട് പോകില്ലെന്ന അവസ്ഥയിലാണ് പൊലീസ്.
  
Vidya Case | കെ വിദ്യയെ പിടികൂടുന്നതിൽ മെല്ലപ്പോക്കെന്ന് ആക്ഷേപം; പൊലീസിൻ്റെ മൂക്കിന് താഴെ ഒളിവിലെന്ന് സൂചന; മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമാകും വരെ കാത്തിരിക്കുമോ?

പൊലീസ് മഹാരാജാസ് കോളജ് വൈസ് പ്രിൻസിപലിന്റെ അടക്കം മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പൊലീസിന് ആവശ്യമായ എല്ലാ രേഖകളും നൽകിയിട്ടുണ്ടെന്ന് മഹാരാജാസ് കോളജ് വൈസ് പ്രിൻസിപൽ പറഞ്ഞിട്ടുണ്ട്. കോളജിൽ ഉപയോഗിക്കുന്ന സീലും ഒപ്പും അല്ല സർടിഫികറ്റിൽ വിദ്യ ഉപയോഗിച്ചിരിക്കുന്നതെന്നാണ് കോളജ് വ്യക്തമാക്കുന്നത്. തീയതി അടക്കമുള്ള കാര്യങ്ങളിൽ വ്യാജ സർടിഫികറ്റിൽ തെറ്റുകളുണ്ടെന്നാണ് കോളജ് അധികൃതർ അറിയിച്ചിട്ടുള്ളത്. തൃക്കരിപ്പൂരിൽ തന്നെ ഒളിവിലായിരുന്ന വിദ്യ പിന്നീട് മറ്റ് ജില്ലകളിലേക്ക് മാറിയിരിക്കാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. ടവർ ലൊകേഷൻ അടക്കം പരിശോധിക്കുന്നുണ്ടെന്നും പൊലീസ് പറയുന്നു.

Keywords: Kerala, News, Forgery, Maharajas College, Teacher, Lecturer, K Vidhya, Crime, Police fail to arrest K Vidya.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia