അബുദാബിയില്‍ നിന്നും പ്രണയിച്ച യുവതിയുമായി കാസര്‍കോട്ടെത്തിയ യുവാവിന്റെ സഹോദരിയുടെ വീട്ടില്‍ കയറി സ്ത്രീകളുള്‍പ്പെട്ട 9 അംഗ സംഘം ഭീഷണിപ്പെടുത്തിയ സംഭവത്തിലും വീട് ആക്രമിച്ച കേസിലും പോലീസ് അന്വേഷണം ഊര്‍ജിതമാക്കി
Feb 2, 2017, 20:29 IST
കാസര്‍കോട്: (www.kasargodvartha.com 02/02/2017) അബുദാബിയില്‍ നിന്നും പ്രണയിച്ച യുവതിയുമായി കാസര്‍കോട്ടെത്തിയ യുവാവിന്റെ വീട് തകര്‍ത്തതിന്റെ പിന്നാലെ സഹോദരിയുടെ വീട്ടില്‍ കയറി സ്ത്രീകളുള്‍പ്പെട്ട ഒമ്പതംഗ സംഘം ഭീഷണിപ്പെടുത്തിയതായി പരാതി.
സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ചൗക്കി കെകെ പുറത്തെ മുഹമ്മദ് ഷാഫിയുടെ ഭാര്യ ഖദീജത്ത് നസ്രിയയുടെ പരാതിയില്‍ പാണലത്തെ ബഷീര്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. ബഷീറിനെ കൂടാതെ അഞ്ച് സ്ത്രീകളും മൂന്ന് പുരുഷന്മാരുമാണ് രണ്ട് കാറുകളിലായത്തിയ സംഘത്തിലുണ്ടായിരുന്നത്.
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഘം നസ്രിയയുടെ വീട്ടിലെത്തിയത്. എല്ലാ മുറികളും അരിച്ചുപെറുക്കിയ സംഘം നസ്രിയയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. നസ്രിയയുടെ സഹോദരനും അബുദാബിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയുമായിരുന്ന അബൂതാഹിറും പാണലത്തെ ബഷീറിന്റെ മകളും പ്രണയത്തിലായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Related News: അബുദാബിയില്‍ നിന്നും പ്രണയിച്ച യുവതിയുമായി കാസര്‍കോട്ടെത്തിയ യുവാവിന്റെ വീട് തകര്‍ത്തതായി പരാതി; പോലീസ് അന്വേഷണം ആരംഭിച്ചു
Keywords: Kasaragod, Assault, Case, Police, Investigation, Complaint, Youth, House, Abudhabi, Car, Woman.