Police Booked | കാമുകന്‍ പീഡിപ്പിച്ചെന്ന കേസിന്റെ അന്വേഷണത്തിനിടയില്‍ പെട്ടത് ഭര്‍ത്താവ്; പ്രതിയായത് പോക്‌സോ കേസില്‍
Sep 1, 2022, 19:30 IST
ചിറ്റാരിക്കാല്‍: (www.kasargodvartha.com) കാമുകന്‍ പീഡിപ്പിച്ചെന്ന കേസിന്റെ അന്വേഷണത്തിനിടയില്‍ ഭര്‍ത്താവ് പോക്‌സോ കേസില്‍ പ്രതിയായി. ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ യുവതി നല്‍കിയ പരാതിയില്‍ കാസര്‍കോട് സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് ഡിവൈഎസ്പി നടത്തിയ അന്വേഷണത്തിലാണ് പരാതിക്കാരിയുടെ ഭര്‍ത്താവായ ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 29-കാരനെതിരെ പോക്‌സോ കേസെടുത്തത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
കാമുകനായ യുവാവ് വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചുവെന്ന യുവതിയുടെ പരാതിയെ കുറിച്ചുള്ള അന്വേഷണത്തിലാണ് ഭര്‍ത്താവ് പ്രതിയായി മാറിയത്. ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തന്നെ മറ്റൊരു യുവാവിനെതിരെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.
പരാതിക്കാരിയായ യുവതി 2018-ലാണ് പ്രണയിച്ച് ക്ഷേത്രത്തില്‍ വെച്ച് യുവാവിനെ വിവാഹം കഴിച്ചത്. എന്നാല്‍ ഭര്‍ത്താവ് തന്നെ സംരക്ഷിക്കുന്നില്ലെന്ന് പറഞ്ഞ് യുവതിയും ഭര്‍ത്താവും തമ്മില്‍ പിണക്ക ത്തിലായി. ഇതിനിടയിലാണ് മറ്റൊരു യുവാവുമായി യുവതി അടുപ്പത്തിലായത്.
വിവാഹ വാഗ്ദാനം ചെയ്ത് പ്രണയം നടിച്ച കാമുകന്‍ യുവതിയെ പീഡിപ്പിക്കുകയും പിന്നീട് കയ്യൊഴിയുകയുമായിരുന്നു. തുടര്‍ന്നാണ് കാമുകനെതിരെ യുവതി പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ യുവതി പിന്നോക്ക സമുദായത്തില്‍ പെട്ടതിനാല്‍ ചിറ്റാരിക്കാല്‍ പൊലീസ് കേസ് കാസര്‍കോട് എസ്എംഎസ്, ഡിവൈ എസ്പിക്ക് കൈമാറി.
കേസന്വേഷണത്തിന്റെ ഭാഗമായി യുവതിയില്‍ നിന്നും ഡിവൈഎസ്പി മൊഴിയെടുത്തപ്പോഴാണ് നേരത്തെ വിവാഹം കഴിച്ചിരുന്നതായി വെളിപ്പെടുത്തിയത്. വിവാഹം കഴിക്കുന്ന സമയത്ത് പെണ്‍കുട്ടിക്ക് പതിനേഴ് വയസും നാല് മാസവും മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. ഇതേതുടര്‍ന്നാണ് ഭര്‍ത്താവിനെതിരെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ചുവെന്നതിന് പോക്‌സോ കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Crime, Assault, Investigation, Molestation, Complaint, Police booked youth in pocso case.
< !- START disable copy paste -->