Police booked | 'ഭര്‍തൃമതിയായ യുവതിയെ അസമയങ്ങളില്‍ ഫോണ്‍ ചെയ്യുന്നത് ചോദ്യം ചെയ്തു'; വിരോധത്തില്‍ വീട് കയറി ആക്രമണം നടത്തിയതായി പരാതി; 7 പേര്‍ക്കെതിരെ കേസ്
Dec 15, 2022, 17:35 IST
പടന്ന: (www.kasargodvartha.com) ഭര്‍തൃമതിയായ യുവതിയെ ഫോണില്‍ വിളിച്ച് ശല്യം ചെയ്യുന്നത് ചോദ്യം ചെയ്തതിന്റെ വിരോധത്തില്‍ ഒരു സംഘം വീട്ടില്‍ അതിക്രമിച്ച് കയറി വ്യാപകമായ ആക്രമണം അഴിച്ച് വിട്ടതായി പരാതി. യുവതിയുടെ വസ്ത്രം വലിച്ചുകീറി അപമാനിക്കാന്‍ ശ്രമിച്ചതായും പരാതിയുണ്ട്. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 21 കാരിയായ യുവതിയുടെ പരാതിയില്‍ ശാഹിദ് തുടങ്ങി കണ്ടാലറിയാവുന്ന ഏഴ് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് ആക്രമണം നടത്തിയതെന്നാണ് പരാതി. വീട്ടില്‍ അതിക്രമിച്ച് എത്തിയ സംഘം ജനല്‍ ചില്ലും ബൈകും അടിച്ച് തകര്‍ക്കുകയും യുവതിയുടെ വസ്ത്രം വലിച്ച് കീറി അപമാനിക്കാന്‍ ശ്രമിച്ചതായും മറ്റുമാണ് പരാതി. പൊലീസ് അന്വേഷണം നടത്തി വരികയാണ്.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Assault, Complaint, Crime, Police, Investigation, Police booked in assault complaint.
< !- START disable copy paste -->